spot_img

പശ്ചിമേഷ്യയിൽ വീണ്ടും അമേരിക്കയ്ക്ക് കനത്ത നഷ്ടം

spot_img

Date:

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ ശക്തമാകുന്നു. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ നിർമ്മിത ‘ലൂക്കാസ്’ ആക്രമണ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോണിനെ തകർത്തതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

നേരത്തെ, ഖെഷ്ം ദ്വീപിന് തെക്ക് ഭാഗത്തുവെച്ച് അമേരിക്കയുടെ ‘എം.ക്യു-1 പ്രിഡേറ്റർ’ ഡ്രോൺ തങ്ങളുടെ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു യു.എസ് ഡ്രോൺ കൂടി തകർത്തതായുള്ള ഇറാൻ സൈന്യത്തിന്റെ സ്ഥിരീകരണം വരുന്നത്.

ബഹ്‌റൈൻ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച നിരവധി ആക്രമണ ഡ്രോണുകൾ തങ്ങളുടെ സൈന്യം ആകാശത്തുവെച്ച് തന്നെ തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ച് മണിക്കൂറുകൾക്കകമാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പ്രത്യാക്രമണം. ബഹ്‌റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തിലുള്ള അമേരിക്കൻ റഡാർ സംവിധാനത്തെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നായിരുന്നു ഐ.ആർ.ജി.സിയുടെ വാദം. എന്നാൽ രാജ്യത്തിന് നേരെ വന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെടുത്തിയതായി ബഹ്‌റൈൻ ഭരണകൂടവും അറിയിച്ചു. പുതിയ സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി കനപ്പിച്ചിരിക്കുകയാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related