📰👉 മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ഇനി സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ സ്പാര്‍ക്ക് വഴി ശമ്പളം ലഭിക്കും. സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, എംഎല്‍എമാര്‍ എന്നിവരും പുതിയ സംവിധാനത്തിന്റെ ഭാഗമാകും.
📰👉 രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ റെയിൽപാളം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ പാക്കിസ്ഥാൻ ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റിൽ. മഹക്ദീപ് കൗർ(21) ദാവീന്ദർ സിംഗ് (22) എന്നിവരാണ് അറസ്റ്റിലായത്
📰👉 ഹോർമൂസിൽ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടതായി അറിയിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ്. 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ കപ്പലാണ് കടൽ മൈനിൽ തട്ടി തീപ്പിടിച്ചത്. വലിയ സ്‌ഫോടനമുണ്ടായതിന് പിന്നാലെ കപ്പൽ മുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
📰👉 സമരംചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ. സമരക്കാർ സന്നദ്ധരായാൽ ചർച്ചനടത്താൻ തയ്യാറാണെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
📰👉 വിഇഎച്ച് ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ യുഡിഎഫ് സര്‍ക്കാര്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ടെന്‍ഡറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെയാണ് വൈദ്യുതി വാങ്ങിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
📰👉 കാബിനറ്റ് പദവി ലഭിക്കുന്നത് വൈകുന്നതില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പാലാ എംഎല്‍എ മാണി സി.കാപ്പന്‍ അതൃപ്തി അറിയിച്ചു. ജോസ് കെ. മാണിയെപ്പോലെ എല്‍ഡിഎഫിലെ ഒരു ഉന്നതനെ തറപറ്റിച്ച തന്നെ വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് പരാതി
📰👉 വിമാന സർവീസുകൾ മണിക്കൂറുകളോളം നിർത്തിവെക്കേണ്ടിവന്ന സംഭവത്തിൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ഭരണകൂടത്തിന്റെ വ്യോമയാന മാനേജ്‌മെന്റ് ഒരു വൻ ദുരന്തമായിരുന്നുവെന്നും അവർ തൊട്ടതെല്ലാം മോശമായെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ കുറ്റപ്പെടുത്തി
📰👉 ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
📰👉 ഉത്തർപ്രദേശിൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദലിത് വോട്ടർമാരെ ലക്ഷ്യമിട്ട് പ്രചാരണം ശക്തമാക്കി സമാജ്‍വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ദളിത് വിഭാഗത്തെ ‘ദംദാർ ദളിത്’ (ശക്തരായ ദളിതർ) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭരണകക്ഷിയായ ബിജെപിക്കെതിരെ സമൂഹം ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്തു.
📰👉 ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്ത്യയിലെ പ്രധാന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളായ രണ്ട് ഭീകരരെ – ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ പാകിസ്ഥാനിലെ പുതിയ സ്ഥലങ്ങളിലേക്ക് രഹസ്യമായി മാറ്റി പാർപ്പിച്ചിരിക്കുന്നതായാണ് വിവരം















