📰👉 ഇറാനെതിരെ വീണ്ടും ആക്രമണം വ്യാപിപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കാനുള്ള സാധ്യതകൾ അമേരിക്ക പരിശോധിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു
📰👉 കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരിക്കുന്ന ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആര്‍) വര്‍ധനയുടെ ആനുകൂല്യം ലഭിച്ചുതുടങ്ങും. 2026 ഒക്ടോബര്‍ അവസാനവാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഡിഎയിലും ഡിആറിലും 3 ശതമാനം വര്‍ധന അംഗീകരിച്ചത്. ഇതോടെ കേന്ദ്രജീവനക്കാരുടെ ഡിഎ നിരക്ക് 63 ശതമാനമായി
📰👉 അടുത്തിടെ മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലുണ്ടായ തടസ്സം മുതലെടുത്ത് ഉപയോക്താക്കളെ കബളിപ്പിക്കാൻ ഹാക്കർമാർ ഫിഷിങ് ആക്രമണം നടത്തുന്നതായി കമ്പനി മുന്നറിയിപ്പ് നൽകി. വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ തട്ടിയെടുക്കുകയാണ് ആക്രമണകാരികളുടെ ലക്ഷ്യം.
📰👉 സൗദി അറേബ്യയിൽ വെച്ച് തനിക്ക് ക്രൂരമായ പീഡനം ഉണ്ടായെന്ന നീണ്ടകര സ്വദേശിനിയുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് നന്ദു അറസ്റ്റിൽ.
📰👉 ഇന്ത്യയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ കൾച്ചറൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ പാകിസ്താൻ മന്ത്രിയെത്തും. പാകിസ്താനെ പ്രതിനിധീകരിച്ച് കേന്ദ്ര കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ഏകോപന മന്ത്രി ഡോ. മുസാദിഖ് മസൂദ് മാലിക് പങ്കെടുക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
📰👉 ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടര്‍മാരില്‍ നിന്നും ശക്തമായ തിരിച്ചടി കിട്ടിയതോടെ ട്രംപ് ഇന്ത്യയോടുള്ള സമീപനത്തില്‍ അയയുന്നു. ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കുമ്പോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കുറഞ്ഞ തീരുവയായിരിക്കുംചുമത്തുകയെന്ന്അമേരിക്ക ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകള്‍.
📰👉 ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് (Nvidia) പുറത്താക്കപ്പെട്ട സിഇഒ ജെൻസൻ ഹുവാങ് ഇല്ലാതെ നിർണായകമായ പല ബിസിനസ് കരാറുകളും നഷ്ടപ്പെടുമെന്ന് സ്പെയ്സ് എക്സ് മേധാവി ഇലോൺ മസ്ക്. ശനിയാഴ്ച എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
📰👉 മിഷ്ണറിയും മെത്രാനുമായി ഇരുപതു വര്‍ഷത്തോളം അജപാലന ശുശ്രൂഷ ചെയ്ത ചിക്ലായോ രൂപതയിൽ പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ലെയോ പാപ്പ ആദ്യമായി അർപ്പിച്ച വിശുദ്ധ ബലി അവിസ്മരണീയ നിമിഷങ്ങളായി.
📰👉 ദൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കും റാലികൾക്കും പൊതുയോഗങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ പ്രവർത്തന മാർഗ്ഗരേഖയുമായി (SOP) ദൽഹി പോലീസ്. പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50,000 ആയി നിജപ്പെടുത്താനും രാവിലെ 10 മുതൽവൈകിട്ട് അഞ്ച് വരെ മാത്രമായി സമയം പരിമിതപ്പെടുത്താനുമാണ് നിർദേശം.
📰👉 വെസ്റ്റ് ബാങ്കിലെ ചരിത്ര പ്രാധാന്യമുള്ള പുരാതന ക്രൈസ്തവ സമൂഹമായ തയ്ബെയിലെ ജനങ്ങള്‍ക്ക് വേണ്ടി ധനസമാഹരണവുമായി ഐറിഷ് സംഗീതജ്ഞര്‍. കഴിഞ്ഞ ദിവസം അയർലണ്ടിൽ നടന്ന സംഗീതക്കച്ചേരിയിലൂടെ 2,331 യൂറോ സമാഹരിച്ചു. ‘ക്രിസ്ത്യൻസ് ഫോർ പലസ്തീൻ’ (Christians4Palestine) കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൊളംബൻ മിഷ്ണറിമാരുടെ ഡാൽഗൻ നഴ്സിങ് ഹോമിലെ താമസക്കാർക്കായാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്















