spot_img

ബൈബിൾ ദൃശ്യാവതരണ വേദിയിൽ വിശ്വാസധീരതയുടെ തിളക്കം; സംസ്ഥാനതലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ

spot_img

Date:

സംസ്ഥാനതല ബൈബിൾ ദൃശ്യാവതരണ മത്സരത്തിൽ പാലാ രൂപതയെ പ്രതിനിധീകരിച്ച പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തലശ്ശേരി സാൻജോസ് മെട്രോപൊളിറ്റൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള മികച്ച ടീമുകളോട് മാറ്റുരച്ചാണ് പൂവരണിയിലെ കുട്ടികൾ ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. ചേർപ്പുങ്കലിൽ നടന്ന പാലാ രൂപത കലോത്സവത്തിൽ പാലാ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാണ് ടീം സംസ്ഥാന വേദിയിലെത്തിയത്.

മക്കബായർ രണ്ടാം പുസ്തകം ഏഴാം അധ്യായത്തിലെ രക്തസാക്ഷിത്വമാണ് കുട്ടികൾ വേദിയിൽ അവതരിപ്പിച്ചത്. വിശ്വാസം ത്യജിക്കാൻ രാജാവ് ആവശ്യപ്പെട്ടപ്പോൾ, മുട്ടുമടക്കാതെ മരണത്തെപ്പോലും ധീരതയോടെ നേരിട്ട അമ്മയുടെയും ഏഴ് മക്കളുടെയും കഥയാണ് ദൃശ്യവൽക്കരിച്ചത്. ഭീഷണിക്കും പ്രലോഭനത്തിനും മുന്നിൽ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത തീക്ഷ്ണതയും, ആധുനിക കാലത്തെ സമ്മർദ്ദങ്ങൾക്കിടയിലും സത്യത്തിനൊപ്പം ഉറച്ചുനിൽക്കാനുള്ള സന്ദേശവും അവതരണത്തിൽ നിറഞ്ഞുനിന്നു. രംഗസജ്ജീകരണത്തിലെ സൂക്ഷ്മതയും, കാലത്തിന് ചേർന്ന വസ്ത്രാലങ്കാരവും, കുട്ടികളുടെ സ്വാഭാവിക അഭിനയവും വിധികർത്താക്കളുടെയും സദസ്സിന്റെയും പ്രശംസ പിടിച്ചുപറ്റി.

ഒരുമയുടെ ശക്തിയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പറഞ്ഞു. കുട്ടികളുടെ അർപ്പണബോധവും അധ്യാപകരുടെ പരിശീലനവും മാതാപിതാക്കളുടെ പിന്തുണയും അണിയറപ്രവർത്തകരുടെ സേവനവും ഒന്നുചേർന്നപ്പോഴാണ് ഈ വിജയം സാധ്യമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വേദിയിലും അണിയറയിലും: ഡോൺ ഷിബു ഈറ്റത്തോട്ട്, ജെവോൺ ജോണി വാതല്ലൂർ, ജെയിംസ് മാനുവൽ സെബി മുണ്ടാട്ടുചുണ്ടയിൽ, അലൻ സജീവ് ഈറ്റത്തോട്ടുകുന്നേൽ, ക്രിസ്റ്റീന ജോബി കോഴിപ്പൂവനാനിക്കൽ എന്നിവർ കഥാപാത്രങ്ങളായി വേദിയിൽ തിളങ്ങി. ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ കഥയും തിരക്കഥയും ഒരുക്കിയ ദൃശ്യാവതരണം സംവിധാനം ചെയ്തത് സെബാസ്റ്റ്യൻ ജോസഫ് ആണ്. ജോണി വാതല്ലൂർ (സ്റ്റേജ് സജ്ജീകരണം), ടോം പാലാ (സൗണ്ട് മിക്സിങ്), ഫെലിക്സ് കാവുങ്കൽ, സഞ്ജു കിഴക്കേമല (ആർട്ട് വർക്ക്) എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. ജിബിൻ മണിയൻഞ്ചിറ, ജിയ ജിജി ചുക്കനാനിക്കൽ, ജിലു ജിജി ചുക്കനാനിക്കൽ, മനു കൂനാനിക്കൽ എന്നിവർ ഏകോപനം നിർവഹിച്ചു.

വിജയികളായ കുട്ടികളെയും പരിശീലകരെയും വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ, സൺഡേ സ്കൂൾ ഡയറക്ടർ ഫാ. തോമസ് പുത്തൻപുരക്കൽ, ഹെഡ്മാസ്റ്റർ മനു കെ. ജോസ്, മിഷൻ ലീഗ് പ്രസിഡന്റ് ജിബിൻ ജെയിംസ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related