കടനാട്: ചാച്ചാജിയുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന്, കളിയും ചിരിയും നിറഞ്ഞ കുരുന്നു ലോകത്തോടെ കടനാട് ബി.കെ.എം. ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു. കുഞ്ഞുപുഞ്ചിരികളിൽ ശിശുദിന വസന്തം വിരിയിച്ച ആഘോഷപരിപാടികളിൽ സ്കൂളിലെ കുരുന്നുകൾ ആവേശപൂർവ്വം പങ്കുചേർന്നു.
ചാച്ചാജിയുടെ വേഷമണിഞ്ഞും വർണ്ണാഭമായ പരിപാടികൾ അവതരിപ്പിച്ചും കുരുന്നുകൾ ശിശുദിനാഘോഷത്തിന് മാറ്റുകൂട്ടി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ആഘോഷങ്ങൾ സ്കൂൾ അങ്കണത്തെ ഉത്സവലഹരിയിലാഴ്ത്തി.















