spot_img

ആയിരങ്ങളുടെ നേർച്ചക്കാഴ്ചകളിൽ ഭക്തിസാന്ദ്രമായി പനങ്കുഴയ്ക്കൽ വല്യച്ചന്റെ 483-ാം ചരമവാർഷികം

spot_img

Date:

കുറവിലങ്ങാട്: നൂറ്റാണ്ടുകൾ പിന്നിട്ട വിശ്വാസപാരമ്പര്യത്തിന്റെ ഓർമ പുതുക്കി പനങ്കുഴയ്ക്കൽ വല്യച്ചന്റെ 483-ാം ചരമവാർഷികാചരണം ആയിരക്കണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്താൽ ഭക്തിസാന്ദ്രമായി. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ നടന്ന ചരമവാർഷിക ശുശ്രൂഷകളിലും നേർച്ചശ്രാദ്ധത്തിലും നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികൾ പങ്കുചേർന്നു.

ബുധനാഴ്ച വൈകിട്ട് പള്ളിക്കുള്ളിലെ വല്യച്ചന്റെ കബറിടത്തിൽ അനുസ്മരണ പ്രാർത്ഥനകളും ഒപ്പീസും ഏഴുതിരി നിലവിളക്കിൽ എണ്ണ പകർന്ന് തിരി തെളിക്കലും നടന്നു. തുടർന്ന് സ്മാരക പാർക്കിൽ ലദീഞ്ഞും അരങ്ങേറി.

ശ്രാദ്ധദിനത്തിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ ആഘോഷമായ റാസക്കുർബാനയും കബറിടത്തിൽ ഒപ്പീസും ഗ്രോട്ടോയിൽ പുഷ്പാർച്ചനയും നടന്നു. തുടർന്ന് രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. റവ. ഡോ. ജോസഫ് തടത്തിൽ, ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരി എന്നിവരുടെ കാർമികത്വത്തിൽ ബിഷപ് നേർച്ചശ്രാദ്ധം ആശീർവദിച്ചു.

അനുസ്മരണ സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകൻ ജോർജ് കല്ലുവേലിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, തോമസ് ചാഴികാടൻ എക്സ് എം.പി, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി തുടങ്ങിയവർ സംബന്ധിച്ചു. ജോജോ എബ്രഹാം നിധീരിവലിയവീട്ടിൽ ആയിരുന്നു ഇത്തവണത്തെ പ്രസുദേന്തി.

1479-ൽ ജനിച്ച യാക്കോബ് (വല്യച്ചൻ) 1502-ലാണ് വൈദികനായത്. ഉദരസംബന്ധമായ രോഗങ്ങൾക്ക് പ്രാർത്ഥനയിലൂടെ ആശ്വാസം ലഭിച്ചതോടെയാണ് അദ്ദേഹം ‘വല്യച്ചൻ’ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. 1543 ഒക്ടോബർ 26-ന് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം വിലാപയാത്രയായി കൊണ്ടുവരുമ്പോൾ ഏഴുതിരി നിലവിളക്ക് കാറ്റത്തും മഴയത്തും അണയാതെ പ്രകാശിച്ച പാരമ്പര്യം ഇന്നും കുറവിലങ്ങാട്ട് ഭക്തിപൂർവ്വം സ്മരിക്കപ്പെടുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related