പാലാ: പാലാ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന് ആവേശകരമായ തുടക്കം. നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാ-കായിക പരിപാടികളും അരങ്ങേറി.
യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അവരുടെ സർഗാത്മകമായ കഴിവുകൾക്ക് വേദിയൊരുക്കാനും ലക്ഷ്യമിട്ടാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
വിവിധ വാർഡുകളിൽ നിന്നായി നിരവധി യുവജനങ്ങളാണ് വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുക്കാനെത്തിയത്. പാലായുടെ സാംസ്കാരിക കൂട്ടായ്മയ്ക്കും യുവജന പങ്കാളിത്തത്തിനും കൂടുതൽ ഊർജം പകരുന്ന വേദിയായി കേരളോത്സവം മാറിയെന്ന് സംഘാടകർ വ്യക്തമാക്കി.
വരുന്ന ദിവസങ്ങളിലും വിവിധ സ്റ്റേജ്, നോൺ-സ്റ്റേജ് കായിക മത്സരങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.















