ബെംഗളൂരു: സൗജന്യ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ കർണാടകയിലെ കോൺഗ്രസ് സർക്കാർ പാലിനും നെയ്യിനും തൈരിനും പിന്നാലെ ബസ് നിരക്കുകളും കുത്തനെ കൂട്ടിയതോടെ സംസ്ഥാനത്ത് ജനരോഷം ആഞ്ഞടിക്കുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ‘ശക്തി’
പദ്ധതിയുടെ പേരിൽ കയ്യടി നേടിയ സർക്കാർ, അതേ വീട്ടിലെ പുരുഷന്മാരിൽ നിന്ന് പലിശയടക്കം ഈടാക്കുകയാണെന്ന കടുത്ത വിമർശനവും പരിഹാസവുമാണ് പ്രതിപക്ഷവും പൊതുജനങ്ങളും ഉയർത്തുന്നത്.
ടിക്കറ്റ് നിരക്ക് വർദ്ധനയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോൾ, ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ (D.K. Shivakumar) മറുപടി നൽകിയത്.















