ഇറാൻ യുദ്ധത്തിന് തൊട്ടുപിന്നാലെ നടന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ കടുത്ത ആഭ്യന്തര ഭിന്നത. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനും (Pete Hegseth) എതിരെ പാർട്ടി
നേതാക്കൾക്കിടയിൽ അതൃപ്തി രൂക്ഷമാകുകയാണ്. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഹെഗ്സേത്തിന്റെ തലയിൽ കെട്ടിവെച്ച് അദ്ദേഹത്തെ പദവിയിൽ നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
അതേസമയം, കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രസിഡന്റ് ട്രംപ് തയ്യാറാകാത്തതിലും റിപ്പബ്ലിക്കൻ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്.















