spot_img

റോമാ സാമ്രാജ്യത്തിലെ ധീരനായ പടനായകൻ ഗീർവർഗ്ഗീസിൻ്റെ കഥ പറഞ്ഞ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ചവിട്ടുനാടകത്തിൽ ഒന്നാമതെത്തി

spot_img

Date:

ഉഴവൂർ: രാമപുരം ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചവിട്ടു നാടകത്തിൽ റോമാ സാമ്രാജ്യത്തിലെ ധീരനായ പടനായകൻ ഗീർവർഗ്ഗീസിൻ്റെ കഥ പറഞ്ഞ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ഒന്നാമതെത്തി.
റോമാ സാമ്രാജ്യം വാഴും രാജാവ്, രാജ്യം ശത്രു ഭീഷണി നേരിട്ടപ്പോൾ, തന്റെ മന്ത്രിമാരോട് ധീരനായ ഒരു പടനായകനെ കണ്ടെത്താൻ വിളംബരം ചെയ്യാൻ ആജ്ഞാപിക്കുന്നതും

വിളംബരത്തെ തുടർന്ന് പടനായകൻ ഗീർവർഗ്ഗീസ് രംഗത്തെത്തുന്നതും രാജാവിന്റെ മുന്നിൽ മുട്ടുകുത്തി രാജ്യത്തിനായി പോരാടാൻ സമ്മതം അറിയിക്കുന്നതും കുട്ടികൾ തന്മയത്വത്തോടുകൂടി അവതരിപ്പിച്ചു.
യൂറോപ്യൻ യുദ്ധവേഷങ്ങളും തിളങ്ങുന്ന ഉടുപ്പുകളും വാളുമായി തട്ടിൽ ചവിട്ടി താളത്തിലുള്ള ചുവടുകളും സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

വിശ്വസ്തതയും ധീരതയും രാജ്യസ്നേഹവും ഇതിവൃത്തമായ ഈ ചവിട്ടുനാടകം, 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കൊണ്ടുവന്ന യൂറോപ്യൻ ഓപ്പറ ശൈലിയിൽ നിന്ന് ഉരുത്തിരിഞ്ഞ കേരളത്തിന്റെ തനത് ക്രിസ്ത്യൻ കലാരൂപമാണ്. ഇമ്മാനുവൽ ജോർജ്, അയ്യപ്പാ ഷരൺ, ജെറിൻ ജോഷി, ജോം ജോബി, അനന്തകൃഷ്ണൻ സി കെ, ലിയോ ഷിബു, ആൽബിൻ ബിജു, ആൽബി ജോൺ മാമച്ചൻ, ഗൗതം ഗോപൻ, നെവിൻ എബി ഐസക് എന്നിവരാണ് വേദിയിൽ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. സ്‌കൂളിലെ അധ്യാപകരായ ദിവ്യ കെ ജി, മനു കെ ജോസ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം കൊടുത്തത്. വിജയം നേടിയ ടീം അംഗങ്ങളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണംന്താനം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related