പാലാ; പാലാ രൂപതയിലെ കെയർ ഹോംസിന് കീഴിലെ അന്തീനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിനും കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിനും വീണ്ടും അഭിമാന നേട്ടങ്ങൾ കൊയ്യുവാൻ വിദ്യാർത്ഥികൾ ബെർലിലേക്ക് യാത്രയാകുന്നു .ജൂൺ 12 മുതൽ 27 വരെജർമ്മനിയിലെ ബെർലിനിൽ വച്ച് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിലാണ് ഇവർ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കളത്തിൽ ഇറങ്ങുന്നത്. റ്റിനു മോൻസി നീന്തലിലും ഹരിചന്ദന പി എം ഹാൻഡ് ബോളിലും അലീന ഷാജി ഫുട്ബോളിനുമാണ് അന്തിനാട് സ്കൂളിൽ നിന്നും മത്സരിക്കുന്നത്. കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ നിന്നും അലീന ആന്റണി നീന്തലിലും , നയന രമേശ് ബാസ്കറ്റ് ബോളിലുമാണ് മറ്റുരാക്കുന്നത് . ഏറെനാളത്തെ പരിശീലനത്തിനു ശേഷമാണ് ഇവർ സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയത്. അധ്യാപകരുടെയും കുട്ടികളുടെ മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഇവർക്ക് വിജയത്തിലെത്താൻ സഹായകമായത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision