📰👉 ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിർദ്ദേശപ്രകാരം രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർ വോയ്സ് കോളുകൾ മാത്രമുള്ള പ്ലാനുകൾ പുറത്തിറക്കി. മൊബൈൽ ഡാറ്റയില്ലാതെ അൺലിമിറ്റഡ് വോയ്സ് കോളുകളും എസ്എംഎസും മാത്രമാണ് ഇത്തരം ‘വോയ്സ് ഒൺലി’ പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ഇത് വലിയ ആശ്വാസമാകും.
📰👉 നാസിക് ത്രയംബകേശ്വർ സിംഹസ്ഥ കുംഭമേളയ്ക്ക് തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ധ്വജാരോഹണം നടത്തി. ഗോദാവരി നദിയുടെ തീരത്തുള്ള രാംകുണ്ഡിൽ നടന്ന പ്രത്യേക പൂജാകർമങ്ങൾക്ക് ശേഷമാണ് രാഷ്ട്രപതി പതാക ഉയർത്തിയത്.
📰👉 ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു. 43 വർഷത്തെ ദീർഘമായ സേവനത്തിനു ശേഷം എയർ ചീഫ് മാർഷൽ എ.പി. സിങ് പദവി ഒഴിഞ്ഞതിനെ തുടർന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.
📰👉 ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നവംബർ ഒന്നിന് ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകളിലും പുതുച്ചേരിയിലെ യാനാമിലും ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
📰👉 2024-ൽ ഇന്ത്യയിൽ രണ്ടുലക്ഷത്തിലധികം പുതിയ സ്തനാർബുദ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ വെളിപ്പെടുത്തി. രാജ്യത്ത് ഏകദേശം 29 സ്ത്രീകളിൽ ഒരാൾക്ക് ഈ രോഗം വരാനുള്ള സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.
📰👉 ഡൽഹിയിൽ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ റാലിക്കെതിരെ സിക്ക് വിരുദ്ധ കലാപബാധിതരെ അണിനിരത്തി ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.
📰👉 നിയമനങ്ങളിലെ കാലതാമസത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച സമരസമിതി കൺവീനർ വളർമതി ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
📰👉 പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി റോജി എം. ജോൺ. മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം തനിക്കില്ലെന്നും ജനാധിപത്യത്തിന്റെ ഭാഷ മാത്രമേ കൈകാര്യം ചെയ്യൂ എന്നും റോജി എം. ജോൺ ഫേയ്സ്ബുക്കിൽ കുറിച്ചു.
📰👉 ദൽഹിയിൽനിന്ന് വാരണാസിയിലേക്കുള്ള യാത്രാസമയം ഏകദേശം 3.5 മണിക്കൂറായി കുറയ്ക്കാൻ ലക്ഷ്യമിടുന്ന ‘നോർത്തേൺ ബുള്ളറ്റ് ട്രെയിൻ കോറിഡോർ’ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു
📰👉 അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി അനധികൃതമായി കയ്യേറി വീട് കെട്ടി താമസമാക്കിയവരി കുടിയൊഴിപ്പിക്കാൻ ഹിമന്ത സർക്കാർ.















