📰👉 സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ആരംഭിക്കും.
📰👉 മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്കുമാറിനെതിരേ ഉയർന്ന ആത്മഹത്യ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നു വിജിലൻസ്.
📰👉 പ്രതിപക്ഷ ഉപനേതാവുപദവി സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള തർക്കം മാറ്റിവെച്ച് ഇടതുമുന്നണിയെ സജീവമാക്കാനുറച്ച് സി.പി.എം..
📰👉 ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കാന്‍ പശ്ചിമബംഗാളിലെ മൂന്ന് കുടുംബങ്ങളെ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍.
📰👉 കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
📰👉 പാക് വിരുദ്ധ വിമതരെ നേരിടാൻ പാകിസ്താൻ, അഫ്ഗാനികളെ റിക്രൂട്ട് ചെയ്ത് ആയുധങ്ങൾ നൽകുന്നുവെന്ന റിപ്പോർട്ടുകളിൽ ആശങ്കയറിയിച്ച് അഫ്ഗാനിസ്താനിലെ മുൻ യുഎസ് അംബാസഡർ സൽമേ ഖലീൽസാദ്.
📰👉 രാജ്യത്തെ സുരക്ഷാവെല്ലുവിളികളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ സിവിൽ ഡിഫൻസ് ശൃംഖലയെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ.
📰👉 പാകിസ്താൻ സൈന്യത്തിനെതിരെ ശക്തമായ ആക്രമണ പരമ്പരയുമായി ബലൂച് വിഘടനവാദി സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (BLF). ‘ഓപ്പറേഷൻ അൽമാസ്’ (Operation Almas) എന്ന് പേരിട്ട് നടത്തിയ ആക്രമണത്തിൽ പാകിസ്താൻ സൈന്യത്തിന്റെ മിലിട്ടറി ഇന്റലിജൻസ് ക്യാപ്റ്റനെയും സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ നിരവധി ഉദ്യോഗസ്ഥരെയും വധിച്ചതായി ബി.എൽ.എഫ്. അവകാശപ്പെട്ടു
📰👉 കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമന ക്രമക്കേടിൽ മുൻ വി.സി.യടക്കമുള്ളവർക്കെതിരേ ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള വകുപ്പുകൾ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച്.
📰👉 ഫ്രാൻസിൽ പ്രതിഷേധം കനക്കുന്നു. വൻതോതിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം 70,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രി ലോറന്റ്
നൂനെസ് അറിയിച്ചു.എന്നിവയുടെ സഹായത്തോടെയാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്.















