spot_img

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം: കേരളത്തിന്റെ ഭേദഗതി പ്രൊപ്പോസൽ പരിഗണിച്ചേ അന്തിമവിജ്ഞാപനം ഇറക്കാവൂ; കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി

spot_img

Date:

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ (Eco-Sensitive Zones) സംബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ. സംസ്ഥാന സർക്കാർ സമർപ്പിച്ച ഭേദഗതി പ്രൊപ്പോസൽ പൂർണ്ണമായും പരിഗണിച്ച ശേഷം മാത്രമേ വിഷയത്തിൽ അന്തിമവിജ്ഞാപനം ഇറക്കാവൂ എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.

വനയോര ജനവിഭാഗങ്ങളുടെയും കർഷകരുടെയും ആശങ്കകൾ പരിഹരിക്കാൻ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന സന്ദേശമാണ് പ്രമേയം പാസാക്കിയതിലൂടെ നിയമസഭ നൽകിയത്. പശ്ചിമഘട്ട മേഖലയിലെ ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമികളെയും ഇ.എസ്.എ (ESA) പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തിന് സമർപ്പിച്ച നിർദ്ദേശങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. സംസ്ഥാനം നൽകിയ ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കാതെ അന്തിമവിജ്ഞാപനം ഇറക്കിയാൽ അത് തദ്ദേശവാസികളുടെ ഉപജീവനത്തെയും ജീവിതത്തെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് മാറ്റങ്ങളോടെ മാത്രം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related