പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്തിൽ നായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ വാക്സിനേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സൗത്ത് പാമ്പാടി രാജീവ്ജി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക്ക് ഉദ്ഘാടനം നിർവഹിച്ചു. വെറ്ററിനറി ഡോക്ടർ ബിന്ദു രാജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഷാഹിന പി. എ, ശാലിനി പീറ്റർ, വിനീത ജി. എന്നിവർ വാക്സിനേഷന് നേതൃത്വം നൽകി.
വാക്സിനേഷൻ സമയം:
- ഒക്ടോബർ 15 (വ്യാഴം):
- രാവിലെ 9.00 – 10.30: വെള്ളൂർ ആർ.ഐ.റ്റി ജംഗ്ഷൻ
- രാവിലെ 11.00 – 12.30: വെള്ളൂർ വെറ്ററിനറി സബ് സെന്റർ
- ഒക്ടോബർ 16:
- രാവിലെ 9.00 – 12.30: കുറിയന്നൂർകുന്ന് മൃഗാശുപത്രി
വാക്സിനേഷൻ ഫീസ് 55 രൂപയാണ്. നായ്ക്കൾക്ക് മുൻപ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കുന്നത് സൗകര്യപ്രദമായിരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.















