യുക്രെയ്ൻ തലസ്ഥാനമായ കീവിലും അനുബന്ധ മേഖലകളിലും കനത്ത ഡ്രോൺ-മിസൈൽ ആക്രമണം അഴിച്ചുവിട്ട് റഷ്യൻ സൈന്യം. റഷ്യൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. യുക്രെയ്നിലെ ഊർജ്ജ-വൈദ്യുത വിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണം നടന്നത്.
രാജ്യത്തെ 30-ഓളം തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ജനജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു.















