പാലാ : യുപിഐ ഇടപാടുകൾക്ക് MDR ചാർജ് ഈടാക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ മാർച്ചും നടത്തി .2,000 രൂപയ്ക്ക് മുകളിലുള്ള യോഗ്യമായ വ്യാപാര ഇടപാടുകൾക്ക് വ്യാപാരികൾ ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുമ്പോൾ ബാങ്കുകൾക്കും പേയ്മെന്റ് സേവന ദാതാക്കൾക്കും (പേയ്മെന്റ് ഗേറ്റ്വേ, ആപ്പ് തുടങ്ങിയവ) നൽകേണ്ടി വരുന്ന സേവന നിരക്കാണ് MDR (Merchant Discount Rate).
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് ശ്രീ വക്കച്ചൻ മറ്റത്തിൽ എക്സ് എംപി സെക്രട്ടറി സി ജോസഫ് ജോസ് ചെറുവള്ളി അനൂപ് ജോർജ് ആന്റണി അഗസ്റ്റിൻ കുറ്റിയാങ്കൽ , ബൈജു കൊല്ലംപറമ്പിൽ,യൂത്ത് വിങ്ങ് പ്രസിഡന്റ് ജോൺ മൈക്കിൾ ദർശന എബിസൺ ജോസ് എന്നിവർ പ്രസംഗിച്ചു .















