പാലാ: പാലാ രൂപത കൂരിയായിൽ 25 വർഷം ഓഫീസ് അസിസ്റ്റന്റായി ദീർഘകാലം സേവനമനുഷ്ഠിച്ച സിസ്റ്റർ ട്രീസ ചെങ്ങഴശ്ശേരിയിൽ ഡി.എസ്.ടി (85) നിര്യാതയായി.
ഭൗതികശരീരം ഇന്ന് (14-10-2026) വൈകുന്നേരം 5.00 മണി മുതൽ ഡി.എസ്.ടി (DST) പ്രൊവിൻഷ്യൽ ഹൗസിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാര ശുശ്രൂഷകൾ നാളെ (15-10-2026, വ്യാഴം) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ഡി.എസ്.ടി പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിച്ച് ളാലം പഴയപള്ളിയിൽ നടക്കും.















