തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (SIT) രൂപീകരിച്ച് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. വിജിലൻസ് ഡി.ഐ.ജി തോംസൺ ജോസിനാണ് രണ്ട് കേസുകളുടെയും അന്വേഷണ മേൽനോട്ടം.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിനാലാണ് വെവ്വേറെ കേസെടുത്തത്. രണ്ട് കേസുകളിലും പിണറായി വിജയന്റെ മകൾ ടി. വീണ രണ്ടാം പ്രതിയാണ്.















