ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും ഈ മാസം ആശ്രയയും,വൈ ഡബ്ല്യൂ സി എ പ്രതിഭ ഗ്രൂപ്പ് കോട്ടയവും ചേർന്ന് 169 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ്
അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിജയപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബിജു അമ്പലത്തിങ്കൽ ഡയാലിസിസ്കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ.ഗീതാ ദേവി(എച് ഒ ഡി, കമ്മ്യൂണിറ്റി മെഡിസിൻ, ,മെഡിക്കൽ കോളേജ് )സിസ്റ്റർ ശ്ലോമ്മോ, മഞ്ജു കുരുവിള,ജോസഫ്
കുര്യൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഡയാലിസിസ് കിറ്റ് കൊടുക്കുന്നതിൽ 81 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ
എന്ന് സെക്രട്ടറി അറിയിച്ചു.















