📰👉 യുക്രെയ്നു പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ സമയമായെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. റഷ്യയിൽനിന്ന് അമേരിക്കയിലേക്കു ഡീസൽ ഇറക്കുമതി ചെയ്യാനുള്ള ട്രംപിന്റെ തീരുമാനത്തെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വിമർശിച്ചതാണു കാരണം.
📰👉 സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾ ഇനി മാർക്ക് ലിസ്റ്റിനും സർട്ടിഫിക്കറ്റിനുംവേണ്ടി കാത്തിരിക്കേണ്ടാ. പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ദിവസംതന്നെ മാർക്ക് ലിസ്റ്റ് ഡിജിലോക്കറിലെത്തും. പാസായവർക്ക് ഉടൻ പ്രൊവിഷണൽ സർട്ടിഫിക്കറ്റും ആറുമാസത്തിനുള്ളിൽ സർട്ടിഫിക്കറ്റുകളും ഡൗൺലോഡ് ചെയ്യാം.
📰👉 16-ാം നിയമസഭയുടെ രണ്ടാംസമ്മേളനം ചോദ്യോത്തരവേളയോടെ ഇന്ന് ആരംഭിക്കുമ്പോള്‍, ആദ്യം മറുപടി നല്കുന്നതു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. നെയ്യാറ്റിന്‍കര എംഎല്‍എ എന്‍. ശക്തനാണ് ആദ്യത്തെ ചോദ്യം ചോദിക്കാനുള്ള അവസരം.
📰👉
📰👉 ഓപ്പറേഷന് തൂഫാന്: ദ നാര്‍ക്കോ ഹണ്ടില്‍ കഴിഞ്ഞ നാലു മാസത്തിനിടെ ലഹരിക്കേസുകളില്‍ കൂടുതല്‍ അറസ്റ്റ് നടന്നത് മലപ്പുറത്ത്. ലഹരിക്കച്ചവടത്തിന് മലപ്പുറത്ത് 1,310 പേരാണ് അറസ്റ്റിലായത്. 1,172 പേരുടെ അറസ്റ്റുമായി കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനത്തും 985 പേരെ അറസ്റ്റ് ചെയ്ത് കോട്ടയം മൂന്നാം സ്ഥാനത്തുമുണ്ട്. ലഹരി വിപണനത്തിന് 12,963 പേരാണ് സംസ്ഥാനത്ത് ഒട്ടാകെ ഇക്കാലയളവില്‍ അറസ്റ്റിലായത്.
📰👉 യു.ജി.സി. നെറ്റ് ഡിസംബർ 2026 സെഷനിലേക്ക് അപേക്ഷിക്കാം. സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), പിഎച്ച്.ഡി. പ്രവേശനം എന്നിവ നിർണയിക്കുന്നതിനാണ് ഈ ദേശീയതല പരീക്ഷ നടത്തുന്നത്. പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ നടക്കും.
📰👉 ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. 11 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഒൻപത് പേരെ രക്ഷപ്പെടുത്തി.
📰👉 പശ്ചിമ ഫ്രാൻസിലെ സുയാൻസ് പട്ടണത്തിലെ സെന്റ് ഹിലാരി കത്തോലിക്കാ പള്ളിയിൽ മതതീവ്രവാദികളുടെ അതിക്രമം. കഴിഞ്ഞ ചൊവ്വാഴ്ച ഇവർ പള്ളിയകത്തു കയറി ബഹളംവയ്ക്കുകയും ദേവാലയവസ്തുക്കൾ തട്ടിമറിക്കുകയും ഭിത്തികൾ വൃത്തിഹീനമാക്കുകയും ചെയ്തു
📰👉 ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു. സംഭവത്തെത്തുടർന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി
📰👉 ജിബൂട്ടി തീരത്ത് അഭയാർഥി ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേർ മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽ 84 പേരെ കാണാതായിട്ടുണ്ട്. ഒക്ടോബർ എട്ടിന് അർധരാത്രിയോടെ ഒബോക് നഗരത്തിന് സമീപത്തായാണ് അപകടം.















