spot_img

റോം ഗ്ലോബൽ മീറ്റ്: കത്തോലിക്കാ കോൺഗ്രസ് പതാക പ്രയാണം നാളെ പാലായിൽ; ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സ്വീകരിക്കും

spot_img

Date:

പാലാ: കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രപ്രസിദ്ധമായ റോം ഗ്ലോബൽ മീറ്റിന് മുന്നോടിയായുള്ള പതാക പ്രയാണം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ ബിഷപ്പ് ഹൗസിൽ എത്തിച്ചേരും. മാർപ്പാപ്പയുടെ സാന്നിധ്യത്തിൽ ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ വച്ചാണ് ആഗോള സംഗമം നടക്കുന്നത്. കത്തോലിക്ക കോൺഗ്രസിന്റെ 109 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഗ്ലോബൽ മീറ്റ് സംഘടിപ്പിക്കുന്നത്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും പര്യടനത്തിന് ശേഷമാണ് പതാക കേരളത്തിലെ രൂപതകളിലേക്ക് പ്രവേശിച്ചത്. ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, വൈസ് പ്രസിഡന്റ്‌ ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പതാക പ്രയാണം പാലായിൽ എത്തുന്നത്.

പാലാ ബിഷപ്പ് ഹൗസിൽ എത്തിച്ചേരുന്ന പതാക പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സ്വീകരിക്കും. തുടർന്ന് സിഗ്നേച്ചർ ക്യാമ്പയിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്ദേഹം ആദ്യ ഒപ്പ് രേഖപ്പെടുത്തും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ രൂപത പ്രസിഡൻറ് ഇമ്മനുവൽ നിധീരി, ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവർ സംസാരിക്കും. സമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ വിഷയാവതരണവും ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ മറുപടി പ്രസംഗവും നടത്തും.

ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ജോയി കണിപറമ്പിൽ, സി. എം. ജോർജ്, പയസ്സ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, സാബു പൂണ്ടികുളം, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തുചാലിൽ, എഡ്വിൻ പാമ്പാറ, ടോമി കണ്ണിറ്റുമ്യാലിൽ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related