spot_img

കുട്ടികളിൽ ഡിജിറ്റൽ പഠനാനുഭവം വളർത്താൻ ‘ഡിജിറ്റൽ സ്‌ക്വയർ’; ഉള്ളനാട് എസ്.എച്ച്. യു.പി. സ്കൂളിൽ തുടക്കമായി

spot_img

Date:

ഉള്ളനാട്: കുട്ടികളുടെ സർഗാത്മകതയും സ്വയംപഠനശേഷിയും പ്രശ്നപരിഹാര ശേഷിയും വികസിപ്പിക്കുന്നതിനായി ഉള്ളനാട് സേക്രഡ് ഹാർട്ട് യു.പി. സ്കൂളിൽ ‘ഡിജിറ്റൽ സ്ക്വയർ’ പ്രവർത്തനമാരംഭിച്ചു. കളികളിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾക്ക് വ്യത്യസ്തമായ പഠനാനുഭവം ഒരുക്കുകയാണ് ഡിജിറ്റൽ സ്ക്വയറിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പ്രത്യേകം ക്രമീകരിച്ച സോഫ്റ്റ്‌വെയർ സംവിധാനമാണ് ഡിജിറ്റൽ സ്ക്വയറിലുള്ളത്. എജുക്കേഷൻ ഗെയിംസ്, ഇന്ററാക്ടീവ് ഡിജിറ്റൽ റിസോഴ്സുകൾ, ഡിജിറ്റൽ വർക്ക് ഷീറ്റുകൾ, ലാംഗ്വേജ് ലാബ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ ടെക്സ്റ്റ് ബുക്കുകൾ, ക്രിയേറ്റീവ് സോഫ്റ്റ്‌വെയറുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്താം. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടാസ്കുകൾ, അടിസ്ഥാന പഠനശേഷിയും പ്രശ്നപരിഹാരശേഷിയും വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ, സംഗീതം, ചിത്രം, ആനിമേഷൻ തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഇവിടെ അവസരമുണ്ട്.

പുതിയ കാലത്തെ കുട്ടികളുടെ പഠനാവശ്യങ്ങൾ പരിഗണിച്ച് പാഠപുസ്തകത്തിനപ്പുറമുള്ള പഠനാനുഭവങ്ങൾ നൽകുക, സാങ്കേതികവിദ്യയുമായി പരിചയപ്പെടുത്തുക, സ്വയം പഠിക്കാനുള്ള അവസരം ഒരുക്കുക, സർഗാത്മകവും പ്രശ്നപരിഹാരപരവുമായ കഴിവുകൾ വളർത്തുക എന്നിവയാണ് ഡിജിറ്റൽ സ്ക്വയറിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായി ഇടപെടാനുള്ള ശേഷി വളർത്തുന്നതിനൊപ്പം പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള വിവിധ ടൂളുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധ ഷാജി ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് പൊന്നുംവരിക്കയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വിൻസന്റ് മാത്യുസ്, ഡിജിറ്റൽ സ്ക്വയർ കോഡിനേറ്റർ ജിജോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു..

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related