വോട്ടർപട്ടിക പരിഷ്ക്കരണമാണ് കേരളത്തിൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്ന് പയാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. വോട്ടർപട്ടിക പരിഷ്ക്കരണം പല
കാരണങ്ങളിൽ ഒന്നാകാം. ഇടതുപക്ഷത്തിന്റെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. അനധികൃതമായി വോട്ട് ചേർക്കാനും യുഡിഎഫ് എസ്ഐആറിനെ ഉപയോഗിച്ചു. എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാർ ജാഗ്രത കിട്ടിയതിനാൽ വലിയ അട്ടിമറി നടന്നിട്ടില്ലെന്നും ശൈലജ
പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ ഭരണമാറ്റത്തിന് വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആർ കാരണമായെന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കെകെ ശൈലജ.















