spot_img

വാടകക്കെട്ടിടത്തിലെ വീർപ്പുമുട്ടലിലും പൊൻതിളക്കം; സംസ്ഥാന ശാസ്ത്രമേളയിൽ ഇലഞ്ഞി ഗവ. ടെക്നിക്കൽ സ്‌കൂളിന് അഭിമാന നേട്ടം

spot_img

Date:

​ഇലഞ്ഞി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും വാടകക്കെട്ടിടത്തിലെ പരിമിതികളിലും തളരാതെ ഇലഞ്ഞി ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക മേളയിൽ മിന്നും വിജയം. നാൽപതിലധികം സ്‌കൂളുകൾ മാറ്റുരച്ച സംസ്ഥാനതല മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയാണ് ഇലഞ്ഞി ടെക്നിക്കൽ സ്‌കൂൾ നാടിന് അഭിമാനമായി മാറിയത്. സ്വന്തമായി ഒരു കെട്ടിടം പോലുമില്ലാത്ത സ്‌കൂളിലെ വിദ്യാർഥികളാണ് സകല സൗകര്യങ്ങളുമുള്ള മറ്റ് സ്‌കൂളുകളോട് മത്സരിച്ച് ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്.

​കഴിഞ്ഞ 43 വർഷമായി ഒരു വാടക കെട്ടിടത്തിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്. എട്ടു മുതൽ പത്തുവരെ ക്ലാസുകളിലായി 94 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. വാടക കെട്ടിടമായതിനാൽ സർക്കാരിൽ നിന്നുള്ള വികസന ഫണ്ടുകളൊന്നും സ്‌കൂളിന് ലഭിക്കുന്നില്ല. സ്വന്തമായി ഒരു കളിസ്ഥലമോ സെമിനാർ ഹാളോ ഇവിടെയില്ല. കളിസ്ഥലം ഇല്ലാത്തത് കുട്ടികളുടെ അഡ്മിഷനെപ്പോലും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വളരെ ഇടുങ്ങിയ മുറികളിലാണ് വർക്ഷോപ്പുകളും ഇലക്ട്രിക് ലാബും പ്രവർത്തിക്കുന്നത്. പുതിയ കാലത്തിനനുസരിച്ച് ലാബ് സൗകര്യങ്ങൾ വിപുലീകരിക്കാൻ നിലവിലെ കെട്ടിടത്തിൽ സ്ഥലവുമില്ല. സ്റ്റാഫ് റൂമിൽ പോലും അധ്യാപകർക്ക് ഇരിക്കാൻ മതിയായ സൗകര്യമില്ലാത്ത അവസ്ഥയാണ്.

​ഈ വലിയ പ്രതിസന്ധികൾക്കും സ്ഥലപരിമിതികൾക്കും ഇടയിൽ നിന്നാണ് വിദ്യാർഥികൾ സംസ്ഥാന തലത്തിൽ ഈ മികച്ച പ്രകടനം കാഴ്ചവച്ചത്. നാടിന് അഭിമാനമായി മാറിയ വിദ്യാർഥികൾക്ക് ഇലഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡംഗം മാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡിൻസി ജോജി, അംഗങ്ങളായ എം.പി. ജോസഫ്, എൽസി ടോമി, സ്‌കൂൾ സൂപ്രണ്ട് പി.എസ്. വെങ്കിടേഷ്, പി.കെ. അനിൽ കുമാർ, ആർ. ദിനേശ്‌കുമാർ, പി.എ. പ്രജീഷ്, എം.കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
​സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ഇത്ര വലിയ നേട്ടം കൊയ്ത കുട്ടികൾക്കായി സ്‌കൂളിന് സ്വന്തമായി പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യം നാട്ടുകാരുടെ ഭാഗത്തുനിന്നും ഇപ്പോൾ ശക്തമാവുകയാണ്. അധികൃതർ കണ്ണ് തുറന്നാൽ ഇനിയും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ കൊച്ചുമിടുക്കന്മാർക്ക് സാധിക്കുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related