റിയാദ്: ഹൂതികളുടെ ശക്തമായ വ്യോമാക്രമണം നേരിടുന്ന സൗദി അറേബ്യയിൽ സിറിയൻ സേനയെ വിന്യസിക്കാൻ ആലോചന. ഇതിനായി സേനയെ അയക്കാൻ സിറിയ തയാറായേക്കുമെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, സൗദിയിലെ വിവിധ വിമാനത്താവളങ്ങളും തന്ത്രപ്രധാനമായ എണ്ണവ്യവസായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി തലസ്ഥാനമായ റിയാദിൽ ഇന്നലെ രാവിലെ വലിയ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങൾ നടക്കുന്നത്.















