spot_img

SMYM പാലാ രൂപതയുടെ “ബാക്ക് ടു ദി റൂട്ട്സ്” സീനിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു

spot_img

Date:

*SMYM പാലാ രൂപതയുടെ “ബാക്ക് ടു ദി റൂട്ട്സ്” സീനിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു*പാലാ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) പാലാ രൂപതയുടെ നേതൃത്വത്തിൽ മുൻകാല ഭാരവാഹികളുടെ സംഗമം “ബാക്ക് ടു ദി റൂട്ട്സ്” (Back to the Roots) എന്ന പേരിൽ പാലാ ബിഷപ്പ്സ് ഹൗസിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. സംഘടനയുടെ വളർച്ചയിൽ മുൻകാലങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയ പഴയകാല നേതാക്കളെ ആദരിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമായി സംഘടിപ്പിച്ച ഈ ഒത്തുചേരൽ ഏറെ അർത്ഥവത്തായി.രൂപത പ്രസിഡന്റ് മിജോ ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ രൂപതാദ്ധ്യക്ഷനും രൂപത യുവജന പ്രസ്ഥാനത്തിൻ്റെ പ്രഥമ ഡയറക്ടറുമായ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. രൂപതയുടെ ആദ്യകാല ചരിത്രവും യുവജന പ്രസ്ഥാനത്തിന്റെ വളർച്ചയും അദ്ദേഹം ഓർമ്മിപ്പിച്ചത് സന്നിഹിതരായിരുന്ന എല്ലാവരിലും നൊമ്പരവും സന്തോഷവും ഒരുപോലെ ഉണർത്തി. പഴയകാല സ്മരണകളും കൂട്ടായ്മയുടെ കരുത്തും പങ്കുവെക്കപ്പെട്ട ഈ സംഗമം പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനമായി മാറി.ചടങ്ങിൽ രൂപത ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ മുൻ രൂപത ഡയറക്ടർമാരായ റവ. ഫാ. ജോസ് നെല്ലിക്കതെരുവിൽ, റവ. ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പിൽ രൂപത സിസ്റ്റർ ആനിമേറ്റർ സി. നിർമൽ തെരേസ് SMC സംഘടനയുടെ പ്രഥമ രൂപതാ പ്രസിഡന്റ് ശ്രീ. ജോസഫ് മൈലാഡി, മുൻ രൂപത പ്രസിഡന്റ് ശ്രീ. സാജു അലക്സ്, മുൻ രൂപത വൈസ് പ്രസിഡന്റ് ശ്രീമതി. ആശ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. , രൂപത ജനറൽ സെക്രട്ടറി സോന എ. മാത്യു, KCYM സിൻഡിക്കേറ്റ് അംഗം റോബിൻ റ്റി. ജോസ് താന്നിമല എന്നിവരും ചടങ്ങിന് നേതൃത്വം നൽകി സംസാരിച്ചു.രൂപത ജോയിന്റ് ഡയറക്ടർ സി. നവീന CMC, സിസ്റ്റർ ആനിമേറ്റർമാരായ സി. ആൻസ് SH, സി. ബ്ലസി എന്നിവർക്കൊപ്പം മറ്റ് രൂപത ഭാരവാഹികളും വിവിധ കാലഘട്ടങ്ങളിൽ നേതൃനിരയിലുണ്ടായിരുന്ന മുൻകാല ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ സജീവ പങ്കാളിത്തം കൊണ്ട് ഈ സംഗമം രൂപതയുടെ ചരിത്രത്തിലെ തന്നെ തിളക്കമാർന്ന ഒരു ഏടായി മാറി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related