spot_img

പാലാ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് നെല്ലിയാനി മിനി സിവിൽ സ്റ്റേഷൻ അനെക്സിലേക്ക് മാറ്റുന്നു; എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം

spot_img

Date:

പാലാ: എട്ട് വർഷത്തെ അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ പാലാ നെല്ലിയാനിയിലുള്ള മിനി സിവിൽ സ്റ്റേഷൻ അനെക്സ് മന്ദിരത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസ് മാറ്റുന്നു. വാടക കെട്ടിടത്തിലെ സ്ഥലപരിമിതിയിൽ പ്രയാസപ്പെട്ടിരുന്ന പാലാ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ മൂന്ന് വിഭാഗങ്ങളാണ് അടുത്ത ആഴ്ച മുതൽ പുതിയ മന്ദിരത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് നിർമ്മാണം പൂർത്തിയാക്കി കൈമാറിയ മന്ദിരം കൈവശമുണ്ടായിട്ടും വാടക കെട്ടിടത്തിൽ ഓഫീസ് തുടരുന്നതിനെതിരെ പാസഞ്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ട്രാൻസ്പോർട്ട് മന്ത്രി സി.പി. ജോണിന് പരാതി നൽകിയിരുന്നു. തുടർന്ന് ഓഫീസ് ഉടനടി മാറ്റാൻ മന്ത്രി കർശന നിർദ്ദേശം നൽകുകയായിരുന്നു. കെട്ടിടത്തിൽ വെള്ളവും വൈദ്യുതിയും നേരത്തെ തന്നെ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ലഭ്യമാക്കിയിരുന്നു.

ഓഫീസ് മാറ്റുന്ന നടപടികൾ അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന് ഒക്ടോബർ 3-ന് നടന്ന മീനച്ചിൽ താലൂക്ക് സഭയിൽ ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫിന്റെ ചോദ്യത്തിന് മറുപടിയായി അധികൃതർ വ്യക്തമാക്കുകയായിരുന്നു. വിസ്തൃതമായ പാർക്കിംഗ് സൗകര്യവും പ്രധാന റോഡിൽ തന്നെ ബസ് സ്റ്റോപ്പും ഉള്ളതിനാൽ പുതിയ മന്ദിരം ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഏറെ സൗകര്യപ്രദമാകും. ട്രാൻസ്പോർട്ട് മന്ത്രിയുടെ സൗകര്യമനുസരിച്ച് ഔദ്യോഗിക ഉദ്ഘാടന തീയതി പിന്നീട് തീരുമാനിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related