spot_img

സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ പുതിയ നിരീക്ഷണ സംവിധാനം; മന്ത്രി കെ. മുരളീധരൻ

spot_img

Date:

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഒരുക്കുന്നു. കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സ്റ്റോക്കുണ്ട് എന്ന രേഖയിലെ കണക്കിനപ്പുറം രോഗിക്ക് മരുന്ന് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാന മാനദണ്ഡമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

സ്റ്റോക്ക് നില മുൻകൂട്ടി നിരീക്ഷിച്ച് കുറവുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ഇടപെടുന്നതിനാണ് പുതിയ സംവിധാനമൊരുക്കുന്നത്. ആശുപത്രികളിലെ യഥാർത്ഥ സ്റ്റോക്ക്, രോഗികളുടെ എണ്ണം, മരുന്നുകളുടെ ഉപയോഗനിരക്ക്, അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ഉണ്ടാകാനിടയുള്ള ആവശ്യം, വിതരണത്തിലെ കാലതാമസം എന്നിവ ഒരുമിച്ച് വിലയിരുത്തും.

ജില്ലാതല സമിതി ആശുപത്രികളിലെ രേഖകളെ മാത്രം ആശ്രയിക്കാതെ ഫാർമസികളിലും സ്റ്റോറുകളിലും നേരിട്ട് പരിശോധന നടത്തി മരുന്നുകളുടെ ലഭ്യത വിലയിരുത്തണം. ഒരു ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് ലഭ്യമാണെന്ന് രേഖകളിൽ കാണിച്ചാലും ഫാർമസിയിൽ സ്റ്റോക്ക് കുറവാണോ, വിതരണത്തിൽ കാലതാമസമുണ്ടോ, നിലവിലുള്ള സ്റ്റോക്ക് എത്ര ദിവസത്തേക്ക് മതിയാകും തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.

ഒരു ആശുപത്രിയിൽ ചില മരുന്നുകൾ അധികമായി ലഭ്യമാണെങ്കിൽ അവ ആവശ്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുന്നതിനും സമിതി ഇടപെടും. നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് ആവശ്യമായ ആശുപത്രിയിലേക്ക് ലഭ്യമായ സ്റ്റോക്ക് പുനർവിതരണം ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും. ഇതുവഴി അടിയന്തര സാഹചര്യങ്ങളിൽ പുതിയ വിതരണത്തിനായി മാത്രം കാത്തുനിൽക്കാതെ ലഭ്യമായ മരുന്നുകൾ പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയും.

മരുന്നുകളുടെ ലഭ്യതയിൽ പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം പരസ്പരം കൈമാറുന്ന സാഹചര്യം ഒഴിവാക്കി, പ്രശ്നം എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്തി അവിടെത്തന്നെ പരിഹരിക്കുകയാണ് ലക്ഷ്യം. ജില്ലാതല സമിതി ഓരോ ആഴ്ചയും നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി ജില്ലാ ജനറൽ ആശുപത്രികൾ വരെയുള്ള ആശുപത്രികളുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ കോളേജുകളിലെ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും സമർപ്പിക്കണം.

ഓരോ ആശുപത്രിയിലെയും ലഭ്യമായ മരുന്നുകളുടെ പട്ടിക, കുറവുള്ള മരുന്നുകൾ, രോഗികളുടെ എണ്ണത്തിനനുസരിച്ചുള്ള ആവശ്യകത, അടുത്ത കാലയളവിൽ ആവശ്യമായി വരാനിടയുള്ള മരുന്നുകൾ, കുറവിന്റെ കാരണം, കെ.എം.എസ്.സി.എൽ. വഴി ലഭിക്കാനുള്ള മരുന്നുകളുടെ വിവരം, സ്വീകരിച്ച പരിഹാര നടപടികൾ എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

ഗുരുതരമായ മരുന്നുക്ഷാമം കണ്ടെത്തിയാൽ പ്രതിവാര റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ല. വിഷയം ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് അടിയന്തരമായി ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയതായി മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related