പാലാ: ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തോടനുബന്ധിച്ച് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പും ദിനാചരണ സമ്മേളനവും ശ്രദ്ധേയമായി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി, ഫെഡറൽ ബാങ്ക്, പാലാ മരിയൻ മെഡിക്കൽ സെന്റർ എന്നിവയുടെ സഹകരണത്തോടെ മരിയൻ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അധ്യക്ഷത വഹിച്ച സമ്മേളനം പാലാ ഡിവൈ.എസ്.പി കെ. സദൻ ഉദ്ഘാടനം ചെയ്തു. മരിയൻ സെന്റർ അഡ്മിനിസ്ട്രേറ്റർ സി. ലിൻസി ഇമ്മാനുവൽ എഫ്.സി.സി. മുഖ്യപ്രഭാഷണവും, ആശുപത്രി സൂപ്രണ്ട് ഡോ. മാത്യു തോമസ് രക്തദാന സന്ദേശവും നൽകി.
മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്, ലയൺസ് ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, ഈരാറ്റുപേട്ട ജനമൈത്രി സി.ആർ.ഒ. ബിനോയി തോമസ്, ബാബു സെബാസ്റ്റ്യൻ, സാബു മുകളേൽ, ഡോ. പി.ഡി. ജോർജ്, പ്രഫ. സുനിൽ തോമസ്, സജി വട്ടക്കാനാൽ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന രക്തദാന ക്യാമ്പിൽ നിരവധിയാളുകൾ പങ്കാളികളായി.















