പ്ലാശനാൽ : എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കുവേണ്ടി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തപ്പെട്ടു.പ്ലാശനാൽ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഫൊറോന
ഡയറക്ടർ ഫാ. ജോസഫ് താന്നിക്കാപ്പാറ, പ്രസിഡന്റ് സെബാസ്റ്റ്യൻ എബ്രാഹം,വൈസ് പ്രസിഡന്റ് മഞ്ജു തങ്കച്ചൻ, ജനറൽ സെക്രട്ടറി ആൽഫ്രഡ് സന്തോഷ്,സെക്രട്ടറി ജോവന്ന മരിയ ജോജോ,രൂപത
സിൻഡിക്കേറ്റ് കൗൺസിലർ സാം സണ്ണി,പ്ലാശനാൽ യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് വെട്ടുകല്ലുംപ്പുറത്ത് തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.















