ഫോർട്ട് കൊച്ചി: കേരള ലേബർ മൂവ്‌മെന്റ് (KLM) റിസോഴ്‌സ് ടീം പരിശീലന പരിപാടി ഫോർട്ട് കൊച്ചി വെളി ജൂബിലി ഹാളിൽ സംഘടിപ്പിച്ചു. സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന പരിപാടിയിൽ പ്രസിഡന്റ് ആൽബി ഗോൺസാൽവിസ് അധ്യക്ഷത വഹിച്ചു.
കൊച്ചി രൂപത വികാരി ജനറൽ മോൺ. ജോസി കണ്ടനാട്ടുതറ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എൽ.എം ഡയറക്ടർ ഫാ. ജെയ്ഫിൻ ദാസ് കട്ടികാട്ട് ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റോണി റിബല്ലോ സ്വാഗതം ആശംസിച്ചു.
കെ.എൽ.എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്‌സ്, വനിതാ ഫോറം രൂപത പ്രസിഡന്റ് ശോഭ ആൻ്റണി, കെ.എൽ.എം മുൻ സംസ്ഥാന പ്രസിഡന്റ് ഷാജു ആൻ്റണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് സമാപന സന്ദേശം നൽകി. വിവിധ യൂണിറ്റുകളിൽ നിന്നുള്ള കെ.എൽ.എം ഭാരവാഹികളും സാമൂഹ്യ ശുശ്രൂഷാ സമിതി അംഗങ്ങളും ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുത്തു.















