ആലപ്പുഴ/മണ്ണാർ: സി.എം.ആർ.എൽ മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസിയായ ഇ.ഡി തന്നെ വേട്ടയാടുകയാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ മണ്ണാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ ഇത്തരം ആരോപണങ്ങൾ അച്ചടിച്ചുവന്നു എന്നതുകൊണ്ട് മാത്രം താൻ കൈക്കൂലിക്കാരനാകുമോ എന്ന് പിണറായി ചോദിച്ചു. അത്തരം വാർത്തകൾ പ്രചരിപ്പിച്ചതുകൊണ്ട് തന്റെ വ്യക്തിജീവിതം തകർന്നുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.ഡി, സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.















