2026 സെപ്റ്റംബർ 07 തിങ്കൾ ചിങ്ങം 21
👉📰 വിമാനയാത്രക്കാർ ഉൾപ്പടെയുള്ളവരുടെ ദീർഘകാല ആവശ്യമായ നെടുമ്പാശേരി വിമാനത്താവള റെയിൽവേ സ്റ്റേഷന്റെ പ്രാരംഭഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു സ്റ്റേഷനിൽ സൗകര്യങ്ങൾ പരിമിതമാണെങ്കിലും വന്ദേഭാരത് ഉൾപ്പടെയുള്ള ട്രയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നാണ് ലഭ്യമായ വിവരം
👉📰 തോട്ടം മേഖലയിൽ കൂടുതൽ വാണിജ്യവിളകളെ ഉൾപ്പെടുത്തി നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാക്കാൻ കേന്ദ്രസർക്കാർ.
നിലവിൽ തേയില, കാപ്പി, റബർ, ഏലം, പാം, ഒലിവ് എണ്ണ തുടങ്ങിയവയ്ക്ക് ഓട്ടോമാറ്റിക് റൂട്ട് വഴി 100 ശതമാനം എഫ്ഡിഐ അനുമതിയുണ്ട്.
👉📰 ഓണത്തിന് കേരളത്തിന്റെ നികുതി വരുമാനം കുതിച്ചുയർന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ ജിഎസ്ടി വരുമാനം 3,000 കോടി കവിഞ്ഞു. ബോണസും ഉത്സവബത്തയും കുടിശികകളും ഉൾപ്പടെ എല്ലാ വിഭാഗത്തിനും സർക്കാർ പണം നൽകിയത് ജിഎസ്ടി വരുമാനം ഉയരാൻ ഇടയാക്കിയെന്നാണു നിഗമനം.
👉📰 ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സെൻസസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പ് ഡിസംബർ ഒന്നുമുതൽ 2027 ജനുവരി നാലുവരെ നടക്കും.
👉📰 മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് എസ്ഐടി അന്വേഷണം ശക്തമാക്കി. കായിക സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിൽ നിന്ന് എസ്ഐടി വിവരങ്ങൾ ശേഖരിച്ചു.
👉📰 ഇന്ത്യൻ ബഹിരാകാശ സംഘടനയെ സ്വകാര്യവത്കരിക്കാൻ നീക്കമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും ആശങ്കകളും പൂർണമായും തള്ളി ഐഎസ്ആർഒ. ഐഎസ്ആർഒ ഒരുകാലത്തും സ്വകാര്യവത്കരിക്കില്ലെന്നും സ്ഥാപനത്തിന്റെ പ്രാധാന്യം കുറയില്ലെന്നും സംഘടന വ്യക്തമാക്കി.
👉📰 അരുണാചൽ പ്രദേശിലെ ചാംഗ്ലാംഗ് ജില്ലയിൽ ലഹരിമരുന്ന് കടത്തിനെതിരെ സുരക്ഷാ സേന നടത്തുന്ന വ്യാപക പരിശോധനയ്ക്കിടെ രണ്ട് സ്ത്രീകളടക്കം അഞ്ച് മ്യാൻമർ പൗരന്മാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പിടിയിലായ ഇവരെ തുടർനടപടികൾക്കായി പൊലിസിന് കൈമാറി.
👉📰 നേപ്പാളിൽ സർവനാശം വിതച്ച മഹാപ്രളയം നടന്ന് 11 ദിവസത്തിനുശേഷവും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. ദുരന്തത്തിൽ ഇതുവരെ 1,344 പേർ മരിക്കുകയും 589 വിദേശികൾ ഉൾപ്പടെ 5000ത്തോളം പേരെ കാണാതാകുകയും ചെയ്തതായി നേപ്പാൾ പൊലിസ് അറിയിച്ചു.13,100ലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
👉📰 ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വെസ്റ്റിലുള്ള ഗോർ സിറ്റി മാളിലെ കെഎഫ്സി ഔട്ട്ലെറ്റിൽ നൽകിയ ഫ്രൈഡ് ചിക്കനിൽ പുഴുവിനെ കണ്ടെത്തിയതായി ഉപഭോക്താവിന്റെ വെളിപ്പെടുത്തൽ. തനിക്ക് വിളമ്പിയ ചിക്കൻ കഷണത്തിനുള്ളിൽ പുഴു നുരയുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ഉപഭോക്താവ് എക്സിൽ പങ്കുവെച്ചതോടെ സംഭവം വലിയ രീതിയിൽ പ്രചരിക്കുകയും പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു.
👉📰 ഒരിടവേളയ്ക്കുശേഷം ഇറാൻ-യുഎസ് സംഘർഷം കടുക്കുന്നു. ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാൻ ശ്രമിച്ച യുഎസിന്റെ ആളില്ലാക്കപ്പലിനുനേർക്ക് ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു

















