spot_img
spot_img

45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026

Date:

പാലാ: സെന്റ് തോമസ് കോളേജ് പാലായുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 സെപ്റ്റംബർ 7 മുതൽ 11 വരെ സെന്റ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ പ്രമുഖ കോളേജ് ടീമുകളായ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ്

ജോസഫ്സ് കോളേജ് ദേവഗിരി, എസ് എൻ കോളേജ് മട്ടന്നൂർ, ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലി, സേക്രഡ് ഹാർട്ട് കോളേജ് തേവര, സെന്റ് ജോർജ് കോളേജ് അരുവിത്തുറ, സി.എം.എസ് കോളേജ് കോട്ടയം, അസംപ്ഷൻ കോളേജ് ചങ്ങനാശേരി, അൽഫോൻസാ കോളേജ് പാലാ, കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട, സെന്റ് ജോസഫ്സ് കോളേജ് ഇരിഞ്ഞാലക്കുട എന്നിവർ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജിനോപ്പം ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി മാറ്റുരയ്ക്കും.

ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 7ന് വൈകുന്നേരം 3.00ന് സെന്റ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ കോളേജ് വോളിബോൾ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ടൂർണമെന്റുകളിലൊന്നായ ബിഷപ്പ് വയലിൽ വോളിബോൾ ചാമ്പ്യൻഷിപ്പിന് നാല് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുണ്ട്. മികച്ച കോളേജ് താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നതിനും പുതിയ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും ടൂർണമെന്റ് വേദിയൊരുക്കുന്നു. കായികപ്രേമികൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ നേരിൽ കാണുന്നതിനായി സ്റ്റേഡിയത്തിലെത്താം. ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ആവേശകരമായ നിരവധി മത്സരങ്ങൾ നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലെ ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 11ന് നടക്കും. വിജയികൾക്ക് ട്രോഫികളും വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, സലിം കരുണാകരൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളായ ജിമ്മി ജോസഫ് താഴത്തേൽ, അവിനാശ് മാത്യു, ബിജോമോൻ ജോർജ്, കായിക വകുപ്പ് മേധാവി ഡോ ആശിഷ് ജോസഫ്, ഡോ ജിൻസ് കാപ്പൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related