👉📰 പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. പാസ്റ്ററൽ അസിസ്റ്റന്റ് റവ.ഫാ. ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ റവ.ഫാ. പോൾ കുന്നുംപുറത്ത്, റവ.ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവരുടെ സഹകാർമ്മികത്വത്തിലാണ് തിരുനാൾ ചടങ്ങുകൾ ആരംഭിച്ചത്. അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, സെമിത്തേരി സന്ദർശനം എന്നിവ നടന്നു.
👉📰 സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും രൂക്ഷമായ മറുപടിയുമായി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. സിപിഎം ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയർത്തുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും, അതിനെ വെല്ലുവിളിക്കുന്ന പ്രസംഗങ്ങളാണ് പിണറായി വിജയന്റെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
👉📰 തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സുരക്ഷയിൽ മാറ്റം വരുത്തി വിജയ് സർക്കാർ. അദ്ദേഹത്തിന് നൽകിയിരുന്ന ഇസഡ് പ്ലസ് (Z+) സുരക്ഷ ഇസഡ് (Z) വിഭാഗത്തിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 54-ൽ നിന്ന് 34 ആയി കുറച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
👉📰 മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജംഗൈലിംഗ് ഗോൺമെയ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ കമങ് ലുങ്പാൻ ഏരിയയിലാണ് സംഭവം. സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ (ZUF) ഉപവിഭാഗങ്ങൾ തമ്മിൽ പ്രദേശത്ത് സ്വാധീനം ഉറപ്പിക്കുന്നതിനെ ചൊല്ലി നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളാണ് വെടിവെയ്പ്പിൽ കലാശിച്ചത്.
👉📰 സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും കെജിഎംഒഎയും (KGMOA) തമ്മിൽ നടന്ന ചർച്ചയിൽ സമവായം. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്നും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാമെന്നും ആരോഗ്യമന്ത്രി ഉറപ്പുനൽകി.
👉📰 തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. എന്നാൽ സ്ഥാനാർഥിയെച്ചൊല്ലി എതിർപ്പുയർത്തി പാർട്ടിവിട്ട് സ്ഥാനാർഥിയായ ടി.കെ. ഗോവിന്ദൻ വർഗവഞ്ചകനാണെന്നും, പാർട്ടിയെ നെഞ്ചത്ത് കാടാര വെച്ച് കുത്തിയ തളിപ്പറമ്പിന്റെ ‘ബ്രൂട്ടസ്’ ആണ് അദ്ദേഹമെന്നും രാഗേഷ് രൂക്ഷമായി വിമർശിച്ചു. തളിപ്പറമ്പിലെ തോൽവിയെയും വോട്ട് ചോർച്ചയെയും കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
👉📰 കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ജാതീയ അധിക്ഷേപത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. ന്യൂഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഓഗസ്റ്റ് 8-ന് നടന്ന സംഭവത്തിൽ 20 ദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
👉📰 മേഘാലയയിൽ വാഹന പരിശോധനക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ആയുധധാരികളെ വധിച്ച് പോലീസ്. ഈസ്റ്റ് ഗാരോ ജില്ലയിലാണ് ഭീകര വിരുദ്ധ സ്ക്വാഡിന്റെ നടപടി. ഈസ്റ്റ് ഗാരോ ഹിൽസിലെ സോങ്സാക് മേഖലയിൽ പുലർച്ചെ നാലുമണിയോടെ പോലീസ് നാക്കാ ചെക്കിംഗ് നടത്തവെയാണ് സംഭവം നടന്നത്. തടഞ്ഞുനിർത്തി പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നേരെ വാഹനത്തിലുണ്ടായിരുന്നവർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരിച്ചടിയിലാണ് നാലുപേർക്കും പരിക്കേൽക്കുകയും പിന്നീട് ഇവർ മരണപ്പെടുകയും ചെയ്തത്.
👉📰 മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായതെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.

















