കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്നു. ഓഗസ്റ്റ് 31-ഓടെ അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് മാറ്റം. പുതിയ എം.ഡി നിയമിതനാകുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകാൻ തീരുമാനമായി.
2021 ഓഗസ്റ്റിലായിരുന്നു ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡിയായി ചുമതലയേറ്റത്. തുടർന്ന് അദ്ദേഹത്തിന് രണ്ട് വർഷത്തെ കാലാവധി നീട്ടി നൽകിയിരുന്നു. പുതിയ കെ.എം.ആർ.എൽ മേധാവിയായി വിരമിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകർ, ജിജി തോംസൺ എന്നിവരുടെ പേരുകളാണ് സർക്കാർ പ്രധാനമായും പരിഗണിക്കുന്നത്.

















