spot_img
spot_img

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും നാളെ മുതൽ ആരംഭിക്കുന്നു

Date:

പാലാ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടു നോമ്പ് ആചരണവും 415 -ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ ആരംഭിക്കുന്നു.

നാളെ വൈകുന്നേരം 4 മണിക്ക് തിരുനാൾ കൊടിയേറ്റ് തുടർന്ന് അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിക്കുന്നു ലദീഞ്ഞ് ആഘോഷമായ വിശുദ്ധ കുർബാന , നൊവേന തുടർന്ന് സെമിത്തേരി സന്ദർശനം . ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകുന്നേരം 4 .30 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.

തിരുനാൾ ദിനങ്ങളിൽ രാവിലെ 4.30 ന് ദിവ്യകാരുണ്യ ആരാധന തുടർന്ന് രാവിലെ 5.30 , 7 , 9:30 വൈകുന്നേരം 4.30 രാത്രി 7 മണി എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാന,നൊവേന തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം 6 മണിക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 8 ചൊവ്വാഴ്ച പ്രധാന തിരുനാൾ ദിനമായി ആചരിക്കുന്നു അന്നേദിവസം രാവിലെ 4:15 മുതൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കൽ പൂച്ചെണ്ട് സമർപ്പണത്തിന് അവസരം ഉണ്ടായിരിക്കും. രാവിലെ 4.30 ന് ദിവ്യകാരുണ്യ ആരാധന തുടർന്ന് 5:30, 7 , 9:30 ഉച്ചയ്ക്ക് 12 മണി എന്നീ സമയങ്ങളിൽ ആഘോഷമായ വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ് 3 മണിക്ക് വാദ്യമേളങ്ങൾ 4.15 പ്രസുദേന്തി വാഴ്ച 4:30 ന് ആഘോഷമായ തിരുനാൾ റാസ , സന്ദേശം തുടർന്ന് പട്ടണപ്രദക്ഷിണം 9 മണിക്ക് സമാപന ആശിർവാദം കൊടിയിറക്ക് .സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തീർത്ഥാടന കേന്ദ്രം വികാരി ബഹു. ഫാ.ജോസഫ് തടത്തിൽ,സഹ വികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ , ഫാ. പോൾ കുന്നുംപുറത്ത്, ഫാ.കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.പരിപാടികൾക്ക് കൈക്കാരൻമാരായ ടെൻസൺ വലിയ കാപ്പിൽ, ജോമോൻവേലിക്കകത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സാബു കുര്യൻ കൺവീനർമാരായ രാജേഷ് പാറയിൽ ,ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ വികാരി ഫാ.ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി.ഫാ.ജോസഫ് ആലഞ്ചേരിൽ, കൈക്കാരൻമാരായ ടെൻസൺ മാത്യു., ജോർജ്കുട്ടി ഞാവള്ളിൽ, ജോമോൻവേലിക്കകത്ത്, സാബു കുര്യൻ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related