ഏറ്റുമാനൂർ : ഫോറം ഫോർ സോഷ്യൽ ജസ്റ്റിസിന്റെ നേതൃത്വത്തിൽമനുസ്‌മൃതി സമര വാർഷികാചരണം സെപ്റ്റംബർ ഒന്നിന്ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .
പ്രമുഖ സാമൂഹ്യ ചിന്തകൻ കെ.എം. സലിം കുമാർ നേതൃത്വം നൽകിയിരുന്ന അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തിൽ 1989 സെപ്റ്റംബർ ഒന്നിന് വൈക്കത്ത് മനുസ്‌മൃതി പ്രതീകാത്മകമായി കത്തിക്കുകയുണ്ടായി. ഈ സമരത്തിൻ്റെ 37-ാമത് വാർഷികമാണ് ആചരിക്കുന്നത്.
ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ രാവിലെ 10 ന് നടക്കുന്ന സമ്മേളനം ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ്പ്രസിഡന്റ് റെജി കുവക്കാട്ട് ഉദ്ഘാടനം ചെയ്യും.
സി.എസ്. ജോർജ്, സണ്ണി മരങ്ങാട്ടുപള്ളി, പി.ജെ. തോമസ്, എൻ.കെ. രാജു, അഡ്വ: കെ.കെ. വിജയൻ, റെജി കുവക്കാട്ട്, കെ.പി. രാജു, പ്രദീപ് കുളങ്ങര, ഡോ: ഭഗത്ത്, കെ.എം. കുഞ്ഞുമോൻ, വി.സി. സുനിൽ, ലൂക്കോസ് കെ. നീലംപേരൂർ, ബാബു വേങ്ങൂർ, ഫാ. സെബാസ്റ്റ്യൻ വട്ടമറ്റം, ഇ.ജെ. ബേബി, വി.ഡി. ജോസ്, പി. ഷണ്മുഖൻ, ഐ.ആർ. സദാനന്ദൻ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ
ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ഭാരവാഹികളായ അഡ്വ: കെ.കെ. വിജയൻ,പി. ഷണ്മുഖൻ,വി.ഡി. ജോസ് ,ബിജു മാത്യു ഏറ്റുമാനൂർ എന്നിവർ പങ്കെടുത്തു .

















