സീറോ മലബാർ സഭയിൽ പുതിയ നിയമനം. കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു. വത്തിക്കാനിലും സഭാ ആസ്ഥാനത്തും തത്സമയമാണ് പുതിയ നിയമന പ്രഖ്യാപനം ഉണ്ടായത്.
കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഇടവകാംഗമാണ് നിയുക്ത മെത്രാനായ ഫാ. തോമസ് ആനിമൂട്ടിൽ. പുതിയ സഹായ മെത്രാന്റെ നിയമനം കോട്ടയം അതിരൂപതയ്ക്കും ക്നാനായ സമുദായത്തിനും വലിയ സന്തോഷവും ആവേശവുമാണ് നൽകിയിരിക്കുന്നത്.

















