spot_img
spot_img

കുറവിലങ്ങാട് ബൈബിൾ കൺവൻഷനും എട്ടുനോമ്പാചരണത്തിനും ഒരുക്കങ്ങളായി; ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ കൺവൻഷൻ

Date:

കുറവിലങ്ങാട്: പതിനൊന്നാമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെയും എട്ടുനോമ്പാചരണത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ വൈകുന്നേരം 4 മുതൽ 9 വരെയാണ് ബൈബിൾ കൺവൻഷൻ നടക്കുക. വയനാട് വടുവൻചാൽ അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ കൺവൻഷന് നേതൃത്വം നൽകും.

നോമ്പിന്റെ ആദ്യദിനമായ സെപ്റ്റംബർ 1-ന് രാവിലെ 7.30-ന് ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി തിരുനാൾ കൊടിയേറ്റും. വൈകുന്നേരം 4.30-ന് പാലാ രൂപത മുഖ്യവികാരി ജനറാൾ ഫാ. ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തിരുനാൾ ദിനമായ സെപ്റ്റംബർ 8-ന് രാവിലെ 10-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാനയർപ്പിക്കും. തുടർന്ന് മേരിനാമധാരി സംഗമവും നോമ്പ് വീടൽ സദ്യയും ഉണ്ടായിരിക്കും.

വിവിധ ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. കുര്യൻ താമരശ്ശേരി, നെടുങ്കണ്ടം പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. തോമസ് വട്ടമല, കുടമാളൂർ പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോർജ് മംഗലത്തിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിക്കും.

നോമ്പുദിവസങ്ങളിൽ 180 മണിക്കൂർ തുടർച്ചയായ അഖണ്ഡപ്രാർത്ഥനയും, വിവിധ ഇടവകകളുടെ നേതൃത്വത്തിൽ മുത്തിയമ്മ തീർത്ഥാടനവും നടക്കും. സെപ്റ്റംബർ 4-ന് കാർഷിക വിഭവ സമർപ്പണവും രാത്രി 9-ന് പരസ്യലേലവും സംഘടിപ്പിക്കും. ലേലത്തിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. വാർത്താസമ്മേളനത്തിൽ ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി, ജനറൽ കൺവീനർ ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാർ, കൈക്കാരന്മാർ എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related