2026 ആഗസ്റ്റ് 24 തിങ്കൾ ചിങ്ങം 08
👉📰 ദളിത് ക്രൈസ്തവരുടെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ന്യായമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമെന്നും, ഈ വിഷയം വരും നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് എം.എൽ.എ. ഡി.സി.എം.എസ് (DCMS) പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഫോറോനാ പള്ളിയിൽ സംഘടിപ്പിച്ച ‘ജസ്റ്റിസ് സൺഡേ’ ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
👉📰 പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക. എന്നാൽ, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും.
👉📰 പൈക വൈ.എം.സി.എയുടെ പത്താമത് കുടുംബസംഗമവും ഓണാഘോഷ പരിപാടികളും പ്രമുഖ പ്രാദേശിക പ്രമുഖൻ കുറുവച്ചൻ നരിതൂക്കിലിന്റെ ഭവനത്തിൽ വെച്ച് ആവേശപൂർവ്വം നടത്തപ്പെട്ടു. വൈ.എം.സി.എ പ്രസിഡന്റ് തോമാച്ചൻ പാലക്കുടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങൾക്കായി വിവിധ പ്രായ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങളും ഓണക്കളികളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് വൈ.എം.സി.എ സെക്രട്ടറി റെജി സെബാസ്റ്റ്യൻ പുരയിടത്തിൽ, ബിജു തെങ്ങനാൽ എന്നിവർ നേതൃത്വം നൽകി. നിരവധിയാളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
👉📰 പ്രളയദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ച് ബി.ജെ.പി. പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു. ഓണത്തോടനുബന്ധിച്ച് തലപ്പലം, ഭരണങ്ങാനം, മുത്തോലി, പാലാ നഗരസഭാ പ്രദേശങ്ങളിലെ വെള്ളം കയറി ദുരിതമനുഭവിച്ച കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്.
👉📰 ഗതാഗതക്കുരുക്ക് മൂലം താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിംങ്ങ് അനുവദിക്കില്ല, ചുരം റോഡിൽ കൂട്ടം കൂടാൻ അനുവധിക്കില്ല, ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ് ഐ സത്യൻ അറിയിച്ചു. ഇന്നു മുതൽ ഈ മാസം 28 വരെയാണ് നിയന്ത്രണം.
👉📰 ജെൻസികളെ ഒപ്പം നിർത്താൻ ബിജെപി തീവ്രശ്രമം നടത്തുന്നതിനിടെ, കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. നാളെ ചേരുന്ന സിജെപി ദേശീയ പ്രവർത്തക സമിതി യോഗത്തിന് ശേഷം സമരപരിപാടികൾ പ്രഖ്യാപിക്കും. വിദ്യാർഥി പ്രക്ഷോഭം പിൻവലിക്കാൻ കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്നും FIR-കൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും ഒളിച്ചുകളിയെന്നും സിജെപി കുറ്റപ്പെടുത്തുന്നു. വിദ്യാർഥി പ്രക്ഷോഭമമുണ്ടാക്കിയ ഷോക്ക് മറികടക്കാനാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും തീവ്രശ്രമം.
👉📰 സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. ശെരിക്കും സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച 33 ശതമാനം വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പിലാക്കാൻ സഹകരിച്ചുകൊണ്ട് യഥാർത്ഥ പിന്തുണ നൽകുകയാണ് വേണ്ടതെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറിയായ ശേഷം ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു.
👉📰 മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾക്കായുള്ള ആവശ്യത്തിന് കൂടുതൽ പ്രതീക്ഷയേറുകയാണ്.
👉📰 ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് സംഘടിപ്പിച്ച പ്രഥമ കേരള കോളേജ് സ്‌പോർട്‌സ് ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്) ചാമ്പ്യന്മാരായി. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് (20-25, 25-18, 34-32, 25-22) കീഴടക്കിയാണ് സെന്റ് തോമസ് കോളേജ് ട്രോഫിയും ഒരു ലക്ഷം രൂപ സമ്മാനത്തുകയും സ്വന്തമാക്കിയത്.
👉📰 ലോകത്തിലെ തന്നെ ചെറുരാജ്യങ്ങളിലൊന്നായ സാൻ മരീനോയില്‍ ലെയോ പാപ്പ സന്ദര്‍ശനം നടത്തി. ഇന്നലെ ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് ഹെലികോപ്റ്ററിലാണ് പാപ്പ സാൻ മരീനോയില്‍ എത്തിച്ചേര്‍ന്നത്. രാവിലെ എട്ടുമണിയോടെ വത്തിക്കാനിലെ ഹെലിപാഡിൽനിന്ന് യാത്ര തിരിച്ച പാപ്പ, എട്ടേമുക്കാലോടെയാണ് സാൻ മരീനോയിലുള്ള തൊറാച്ച ഹെലിപാഡിലെത്തിയത്. നാലാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഉണ്ടായിരുന്ന സാൻ മരീനോയിലെത്തിയ പാപ്പയ്ക്ക്, റീജന്റ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ രാജ്യം സ്വാഗതമേകി.
















