ഈരാറ്റുപേട്ട: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ പിതാവും കടുവാമുഴി മേക്കാട്ട് കുടുംബാംഗവുമായ എം. ജെ. മത്തായി (96) അന്തരിച്ചു.
മൃതദേഹം ഞായറാഴ്ച വൈകിട്ട് 4:30-ന് കടുവാമൂഴിയിലുള്ള തറവാട്ടു വീട്ടിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 10:30-ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ നടക്കും.
















