രാമപുരം എസ് എച്ച് എൽ പി സ്കുളിലെ പൊളിച്ചോണം 2026-ൽ കുരുന്നുകളോടൊപ്പം ഓണാഘോഷത്തിൽ MLA – മാണി സി കാപ്പൻ പങ്കെടുത്തു സന്ദേശം നൽകി . മാതാപിതാക്കൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടി മാവേലിയായ മാസ്റ്റർ
അഡോണിനെ ആദരിച്ചു. സ്കുളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകി. പി ടി എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യുസ് നന്ദിയും അർപ്പിച്ചു. തുടർന്ന് മാതാപിതാക്കളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ
ഓണ സദ്യ കുരുന്നുകളുടെ മനസ്സും, വയറും ഒരു പോലെ നിറഞ്ഞു. മദർ സുപ്പീരിയർ സി. അനി ജാ മരിയാ CMC, സി. റെജിൻ CMC, MPTA പ്രസിഡന്റ് ഡോണാ ജോളി ജേക്കബ്, എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങളും, മാതാപിതാക്കൾക്കുള്ള ബംബർ സമ്മാനങ്ങളും വിതരണം ചെയ്തു
















