പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ‘ആരവം 2026 ‘ ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തെയ്യം, തിറ, പടയണി, ഗരുഡൻ തൂക്കം, കഥകളി, കളരിപ്പയറ്റ്, വടംവലി തുടങ്ങിയ വിവിധ കലാരൂപങ്ങളുടെയും വഞ്ചിപ്പാട്ടിൻ്റെയും
അകമ്പടിയോടെ നടത്തിയ സാംസ്കാരികഘോഷയാത്ര ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ വിവിധ കലാകായിക മത്സരങ്ങൾ നടത്തപ്പെട്ടു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു
ആലപ്പാട്ടുമേടയിൽ, ഹിസ്റ്റി വിഭാഗം തലവന്‍ ശ്രീ. മനേഷ് വർഗ്ഗീസ് ജോൺ, കോളേജ് യൂണിയന് കൗൺസിലർ ജറമിയ ബെൻ ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ആശിഷ് ജോസഫ്, ഡോ.സോജൻ പുല്ലാട്ട്, ശ്രീ. മനേഷ് വർഗ്ഗീസ് ജോൺ, ശ്രീ. അലൻ സഖറിയ എന്നീ അദ്ധ്യാപകർ പ്രസ്തുത പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്കി
















