2026 ആഗസ്റ്റ് 21 വെള്ളി ചിങ്ങം 05
👉📰 അമേരിക്കയുടെ പൊതുകടം 40.05 ലക്ഷം കോടി (40 05 ട്രില്യൻ) ഡോളറായി. ധനകാര്യം കൈകാര്യം ചെയ്യുന്ന യുഎസ് ട്രഷറി വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിൽ ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ ദേശീയ കടമാണിത്.
👉📰 മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി
👉📰 സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ(80) അന്തരിച്ചു. തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
👉📰 ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ. ട്രംപിന്റെ പുതിയ സാമ്പത്തിക ശിക്ഷാനടപടികൾ പരാജയപ്പെട്ട നയങ്ങളുടെ തുടർച്ച മാത്രമാണെന്നും ഇത് അമേരിക്കയ്ക്ക് കൂടുതൽ തിരിച്ചടികൾ മാത്രമേ നൽകൂയെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി
👉📰 ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ഉന്നതതല സമിതിയെ രൂപീകരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ.
👉📰 മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് തമിഴ്നാട്. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് തമിഴ്നാട് വൈദ്യുതി വകുപ്പ് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു.
👉📰 പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്കിയ പരാതിയിലാണ് അറസ്റ്റ്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം.
👉📰 കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പേര് മാറ്റാനൊരുങ്ങുന്നു. ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെ.എം.ആർ.എൽ. എംഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചു.
👉📰 പ്രത്യേക പരിശോധനാ ഡ്രൈവായ ‘ഓപ്പറേഷൻ ഗ്രിപ്പ്’ സംസ്ഥാനത്തുടനീളം ശക്തമായി മുന്നേറുകയാണ്. ഓഗസ്റ്റ് എട്ട് മുതൽ 20 വരെയുള്ള ദിവസങ്ങളിലായി 10,519 സാമൂഹികവിരുദ്ധരെയാണ് പോലീസ് കർശന നിരീക്ഷണ വലയത്തിലാക്കിയത്.
👉📰 ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ നടപടികളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10,015 (പതിനായിരത്തി പതിനഞ്ച്) ആണ് ഇതുവരെ 9280 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇക്കാലയളവിൽ 8289.409 ഗ്രാം (എട്ടുകിലോ) എം.ഡി.എം.എ-യും 1004.784 ( ആയിരത്തി നാല് കിലോ) കഞ്ചാവും 2382 കഞ്ചാവ് ചെടികളും ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
















