ഏറ്റുമാനൂർ : എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഫ്ലൈ വേൾഡ് മൈഗ്രേഷൻ ആൻഡ് ഓവർസീസ് ആസ്ട്രേലിയയുടെയും
നേതൃത്വത്തിൽ ഓഗസ്റ്റ് 22ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ രോഗികൾക്കും ഡയാലിസിസ് രോഗികൾക്കും ഓണക്കോടി വിതരണം ചെയ്യും.
രാവിലെ 10ന് കാൻസർ ഒ.പി. ഹാളിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ സജി മുണ്ടക്കൽ അധ്യക്ഷത വഹിക്കും. കാൻസർ വിഭാഗം മേധാവി ഡോക്ടർ സുരേഷ് പങ്കെടുക്കും .
ഓഗസ്റ്റ് 27ന് രാവിലെ 11.30ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 1500 പേർക്ക് ഓണസദ്യ നൽകും . മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
മുൻമന്ത്രി വി എൻ വാസവൻ ആർപ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും . സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പത്താമത് ഓണസദ്യയാണിതെന്ന്
ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ട്രസ്റ്റ്ചെയർമാൻ സജി മുണ്ടക്കൽ , സെക്രട്ടറി കെ. എൻ. മോഹനൻ , എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജിമോൻ എബ്രഹാം , കെ. ആർ .സതീഷ് കുമാർ , ടി. കെ. ബേബി , സന്തോഷ് വണ്ടാനത്തറ എന്നിവർ പങ്കെടുത്തു .
















