2026 ആഗസ്റ്റ് 17 തിങ്കൾ ചിങ്ങം 01
👉📰 പരസ്പരം വ്യോമാക്രമണത്തിലൂടെ വൻ നാശം വിതച്ച് റഷ്യയും യുക്രെയ്നും. നാലു വർഷെത്തെ യുദ്ധത്തിനിടെ റഷ്യയിലെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. പിന്നാലെ യുക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ എട്ടു പേരും കൊല്ലപ്പെട്ടു.
👉📰 ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) തീരുമാനിച്ചു. ജൂണിൽനടന്ന 87 വിഷയങ്ങളിലെ പരീക്ഷകളിൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നിവയാണ് വീണ്ടും നടത്തുക.
👉📰 ഉത്തരാഖണ്ഡിലെ ചമോലിയിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചരുടെ എണ്ണം എട്ടായി.
👉📰 റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി ഞായറാഴ്ച യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മോസ്കോയിലെ പൊഡോൾസ്കിലുള്ള പ്രശസ്ത ഇ-കൊമേഴ്സ് സ്ഥാപനമായ വൈൽഡ്ബെറീസ് ലോജിസ്റ്റിക്സിന്റെ ഗോഡൗണിൽ വൻ തീപ്പിടുത്തമുണ്ടായി.
👉📰 പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ആശിഷ് ബാനർജിയെ ബിർഭും ജില്ലയിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. രാംപുർഹട്ട് നഗരത്തിൽ അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലാണ് ഇന്ന് രാവിലെ മൃതദേഹം കാണപ്പെട്ടത്.
👉📰 സംസ്ഥാന സർക്കാർ ഓണച്ചെലവുകൾക്കായി 2200 കോടി രൂപ കടമെടുക്കും. ഇതു സംബന്ധിച്ച നടപടി മുംബൈ റിസർവ് ബാങ്കിൽ നടക്കും. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കൊപ്പം പണം കണ്ടെത്താനുള്ള നടപടികളും മുൻകൂട്ടി തുടങ്ങിയിരുന്നു.
👉📰 കാസർകോട് 162 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കാസർകോട് എൻമകജെ ഓർമ്പൊടി കണ്ടിഗെയിൽ അബ്ദുൾ അസീസ് ആണ് പിടിയിലായത്.
👉📰 യൂറോപ്പിലേക്കു കുടിയേറാനുള്ള മോഹവുമായി വടക്കൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സെവ്തയിലേക്കു കടക്കാൻ ശ്രമിച്ച 111 പേരെ കസ്റ്റഡിയിലെടുത്തതായി മൊറോക്കൻ പോലീസ് അറിയിച്ചു.
👉📰 കാലടി സംസ്കൃത സര്‍വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പരാതി നല്കി വൈസ് ചാന്‍സലര്‍ സിസ തോമസ്. മുഖ്യമന്ത്രി വി ഡി സതീശന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്
👉📰 റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. വാട്ടർ കൂളറുകളിലെ വെള്ളത്തിൽപ്പോലും ഇ.കോളി ബാക്ടീരിയ കണ്ടെത്തി. ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്കത്തകരാർ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുമുണ്ട്.
















