പരീക്ഷാ ക്രമക്കേട് വിവാദങ്ങൾക്കിടെ പിഎസ്‌സി ചെയർമാനെ ഒഴിവാക്കി ലോക് ഭവൻ. സ്വാതന്ത്ര്യദിനത്തിലെ ചായ സൽക്കാര ചടങ്ങിലേക്ക് ചെയർമാനെയും പിഎസ്സി അംഗങ്ങളേയും ക്ഷണിച്ചില്ല. അറ്റ് ഹോം ചടങ്ങിൽ നിന്നുള്ള ഒഴിവാക്കാൻ പിഎസ്‍സി ചെയർമാനെതിരെ കൂടുതൽ നടപടിയിലുണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ ഇതാദ്യമായിട്ടാണ് സ്വാതന്ത്രദിനത്തിലെ ചായ സൽക്കാരത്തിൽ നിന്ന് ചെയർമാനെ ഒഴിവാക്കുന്നത്. ചെയർമാനെ ഒഴിവാക്കിയതോടെ 15
അംഗങ്ങളെയും ക്ഷണിച്ചില്ല. സ്വാതന്ത്ര്യദിനം,റിപ്പബ്ലിക് ദിനം എന്നീ ദേശീയ ആഘോഷവേളകളിൽ ലോക് ഭവനിൽ ഗവർണർ സംഘടിപ്പിക്കുന്ന ഔദ്യോഗിക ചായസൽക്കാരവും സ്വീകരണച്ചടങ്ങുമാണ് ‘അറ്റ് ഹോം’ പരിപാടി. രാഷ്ട്രീയ സാംസ്കാരിക സാമുദായിക മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി നടത്തുന്ന ഈ പരിപാടിയിൽ നിന്നാണ് ഇത്തവണ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പി എസ് സി ചെയർമാൻ ഡോക്ടർ എം ആർ ബൈജുവിനെയും പി എസ് സി അംഗങ്ങളെയും ഒഴിവാക്കിയത്.















