spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 15

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 15

Date:

വാർത്തകൾ

👉📰 ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളില്‍ പങ്കുചേരുന്നതിനായി ലെയോ പാപ്പ കാസ്റ്റല്‍ ഗന്തോൾഫോയിലെത്തി. ഓഗസ്റ്റ് 15 ശനിയാഴ്ച പാപ്പ, സെന്റ് തോമസ് ഇടവകയിൽ സ്വർഗ്ഗാരോപണത്തിരുനാൾ ദിനത്തിൽ വിശുദ്ധ ബലിയർപ്പിക്കും. ജൂലൈ മാസത്തിൽ വേനല്‍ക്കാല വിശ്രമത്തിന്റെ ഭാഗമായി റോമിന് പുറത്തുള്ള അപ്പസ്തോലിക കൊട്ടാരത്തിലായിരുന്ന ലെയോ പാപ്പ ചെലവഴിച്ചിരിന്നത്.

👉📰 സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. യുവാക്കളാണ് രാജ്യത്തിന്റെ സമ്പത്തെന്നും വിദ്യാർഥികൾക്ക് നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷകൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു

👉📰 രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രിയുടെ ശൈലിയെ പരിഹസിച്ച രാഹുലിന്റെ നടപടി ലജ്ജാകരവും അനുചിതവുമാണെന്ന് അദ്ദേഹം പറഞ്ഞു

👉📰 രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് അർഹനായി എസ്പി ശശിധരൻ ശങ്കരൻ എഴുത്തച്ഛൻ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് മെഡലുകൾ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള 11 ഉദ്യോഗസ്ഥർക്കാണ് രാഷ്ട്രപതിയുടെ മെഡലുകളും പുരസ്‌കാരങ്ങളും ലഭിച്ചത്.

👉📰 സ്വാതന്ത്രദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിര്‍ദേശത്തിലുളളത്.

👉📰 മലയാളിയായ മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്ക് ശൗര്യചക്രയും 36 പേർക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും ഒമ്പത് പേർക്ക് കീർത്തിചക്രയും ലഭിച്ചു. പാകിസ്താൻ അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞതിനാണ് മേജർ തരുൺ വാസുദേവന് ശൗര്യചക്ര ലഭിച്ചത്.

👉📰 സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കോതമംഗലം, ഊന്നുകൽ എസ്എച്ച്ഓമാരെ സമൂഹമാധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തിയ കേസിൽ എറണാകുളം കുട്ടമ്പുഴ പോലീസാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്

👉📰 ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തു വൈ​ദ്യു​താ​ഘാ​ത​മേ​റ്റു ജീ​വ​ൻ ന​ഷ്ട​മാ​യ​ത് 1919 പേ​ർ​ക്ക്. ഇ​തി​ൽ 165 പേ​ർ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രാ​ണെ​ന്നും വൈ​ദ്യു​തി ബോ​ർ​ഡ് ചീ​ഫ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു

👉📰 കരിങ്കടലിൽ കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കാൻ യുക്രെയ്നുമായി വെടിനിർത്തലുണ്ടാക്കാനുള്ള നിർദേശം റഷ്യ തള്ളി. യുക്രെയ്നു താത്കാലിക ആശ്വാസം ലഭിക്കുന്ന ഇത്തരം നടപടികൾക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ വ്യക്തമാക്കി.
 
👉📰 ഇസ്രയേലിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നെതന്യാഹുവിന് പരസ്യമായ പിന്തുണ നൽകുന്നതിൽനിന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിട്ടുനിൽക്കുന്നത്സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയരുകയാണ്. നേരത്തെ നെതന്യാഹുവിന് വേണ്ടി വാദിച്ചിരുന്ന ട്രംപ് ഇപ്പോൾ അത്തരത്തിൽ പരസ്യമായ പിന്തുണ നൽകുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണ്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related